ഇഫ്സൽ നിസാർ, അഷ്കർ, അജ്മൽ മുഹമ്മദ്, മുസ്കാന
ബാവലി: ബാവലിയിൽ 32.78ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കർണാടക, ഹസ്സൻ, എച്ച്. ഡി കോട്ട എൻ.എ. അഷ്കർ(27), കൽപറ്റ, അമ്പിലേരി, പി.കെ. അജ്മൽ മുഹമ്മദ്(29), ഗൂഡാലയികുന്ന് ഇഫ്സൽ നിസാർ(26), കർണാടക ഹസ്സൻ എം. മുസ്കാന(24) എന്നിങ്ങനെ നാലുപേരെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
വിപണിയിൽ ലക്ഷങ്ങൾ വില മതിക്കുന്ന എം.ഡി.എം.എ ഇവർ ബാംഗളൂരുവിൽ നിന്ന് വാങ്ങി വിൽപനക്കും ഉപയോഗത്തിനുമായി സംസ്ഥാനത്തേക്ക് കടത്തുകയായിരുന്നു. ബാവലി-മീൻകൊല്ലി റോഡ് ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കർണാടകയിൽ നിന്നും കാട്ടിക്കുളം ഭാഗത്തേക്ക് ഓടിച്ചു വന്ന കെ.എ 53-സെഡ് 2574 നമ്പർ സിഫ്റ്റ് കാറിന്റെ ഡാഷ് ബോക്സിനുള്ളിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. തിരുനെല്ലി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ലാൽ സി. ബേബി, എസ്.ഐ പി. സജിമോൻ സെബാസ്റ്റ്യൻ, സി.പി.ഒമാരായ ഹരീഷ്, നിധീഷ്, ഷാലുമോൾ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.