ജി​ല്ല​യി​ലെ ദു​ര​ന്ത​പ്ര​തി​രോ​ധ മാ​തൃ​ക പ​ഠി​ക്കാ​ന്‍ ഹി​മാ​ച​ല്‍പ്ര​ദേ​ശ്

കൽപറ്റ: കാലവര്‍ഷത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയ ദുരന്ത പ്രതിരോധ, അപകടരഹിത മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ താത്പര്യമറിയിച്ച് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ജില്ല ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ മുന്‍കരുതല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അപകട മരണങ്ങളില്ലാത്ത മഴക്കാല പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം.

തുടര്‍ച്ചയായി മൂന്ന് കാലവര്‍ഷങ്ങളില്‍ ഹിമാചലില്‍ സംഭവിച്ച പ്രകൃതി ദുരന്തം, നാശനഷ്ടങ്ങള്‍, അപകട മരണങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ജില്ല സ്വീകരിച്ച ദുരന്ത പ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കാന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി താത്പര്യം അറിയിച്ചത്.

ജില്ല കലക്ടര്‍, ജില്ല ഭരണകൂട ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും വിഡിയോ കോണ്‍ഫറന്‍സ് മുഖേന വിവരങ്ങള്‍ അറിയാനാണ് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി താത്പര്യമറിയിച്ചത്. ഇതിന്റെ ഭാഗമായി ഹിമാചല്‍പ്രദേശ് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.

കൂടിക്കാഴ്ചക്കു മുന്നോടിയായി ഹിമാചല്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.കെ. പന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സംസ്ഥാന റവന്യൂ-ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ എന്നിവരുമായി ആദ്യഘട്ട കൂടിക്കാഴ്ച നടത്തും.

ശേഷം ഹിമാചല്‍ മുഖ്യമന്ത്രിയുമായി വയനാട്ടിലെ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കും. ഒക്ടോബര്‍ 26 ന് ഓണ്‍ലൈനായി ആദ്യ കൂടിക്കാഴ്ച നടത്താനാണ് ഹിമാചല്‍പ്രദേശ് ചീഫ് സെക്രട്ടറി താത്പര്യം അറിയിച്ചത്. 

Tags:    
News Summary - himachal pradesh to study disaster management model of wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.