വയനാട്​ ജില്ലയിൽ ഓറഞ്ച് അലർട്ട്​; ബാണാസുര അണക്കെട്ടി​െൻറ ഷട്ടർ തുറക്കും

കൽപറ്റ: ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്​. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്.  താഴ്ന്ന പ്രദേശങ്ങളിലും പുഴകളിലും ജലനിരപ്പ് ഉയർന്നു. ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടി​െൻറ ഷട്ടർ തുറക്കും. അപ്പർ റൂൾ ലെവലായ 775.00 മീറ്റർ മറികടക്കാൻ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനുശേഷം അണക്കെട്ടി​െൻറ ഷട്ടറുകൾ 50 ക്യുബിക് മീറ്റർ വരെ തുറന്നുവിടുന്നതാണ്.

അതിനാൽ, അണക്കെട്ടി​െൻറ താഴ്വാരത്തെ കമാൻതോട്, പനമരം പുഴ എന്നിവയിലെ ജലനിരപ്പ് 60 സെ.മീ മുതൽ 25 സെ.മീ വരെ ഘട്ടം ഘട്ടമായി ഉയരാൻ സാധ്യതയുണ്ട്.

പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. നിലവിൽ ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 774.30 മീറ്ററാണ്. പൂർണ സംഭരണ ജലനിരപ്പ് 775.60 മീറ്ററും.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് കലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതി ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

നദികളിൽ ജലനിരപ്പുയരാനുള്ള സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

ബാണാസുര അണക്കെട്ടിൽ കൺട്രോൾ റൂം തുറന്നു

വെള്ളമുണ്ട: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വെള്ളം പൊങ്ങിയതോടെ ബാണാസുര സാഗർ അണക്കെട്ടിൽ കൺട്രോൾ റൂം തുറന്നു.

ജില്ല കലക്ടറുടെ നിർദേശപ്രകാരം ഡാമുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകുന്നതിനായാണ്​ കൺട്രോൾ റൂം തുറന്നത്​. ഫോൺ: 9496011981, 04936 274474 (ഓഫിസ്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.