മാസ്ക് ധരിക്കാത്തതിന് മർദനം: പൊലീസ് സ്​റ്റേഷൻ മാർച്ച് നടത്തി

മാനന്തവാടി: ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് യുവാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

കഴിഞ്ഞ ദിവസമാണ് രണ്ടു യുവാക്കൾക്ക് സ്​റ്റേഷനിൽ മർദനമേറ്റത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. യുവാക്കളെ മർദിച്ച തലപ്പുഴ സി.ഐക്കെതിരെ ക്രിമിനൽ കേസെടുക്കുക, അകാരണമായ ലോക്കപ്പ്​ മർദനങ്ങൾക്കെതിരെ സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സ്​റ്റേഷന്​ അകലെ ​െവച്ചുതന്നെ മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്ര​െൻറ നേതൃത്വത്തിൽ മാർച്ച് പൊലീസ് തടഞ്ഞു.സമരത്തിന് ഫസലുറഹ്​മാൻ, എ.എം. ഷമീർ, ഷമീർ പഞ്ചാരക്കൊല്ലി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.