ഗൂഡല്ലൂർ: കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോയിൽനിന്ന് നിലമ്പൂർ-ഗൂഡല്ലൂർ- പൊന്നാനി സർവിസ് നിർത്തലാക്കി. നീലഗിരി ബസ് പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളുടെ നിരന്തര ആവശ്യം പരിഗണിച്ച് തുടങ്ങിയ സർവിസായിരുന്നു ഇത്. സർവിസിന്റെ സമയക്രമം ശരിയല്ലെന്നും ഇത് വരുമാനം കുറക്കുമെന്നും ഗൂഡല്ലൂർ ബസ് പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫിസർ, മലപ്പുറം ജില്ല ഡ്രാൻസ്പോർട്ട് ഓഫിസർ, നിലമ്പൂർ അസിസ്റ്റന്റ് ഡ്രാൻസ്പോർട്ട് ഓഫിസർ എന്നിവരെ തുടക്കം മുതലേ അറിയിച്ചിരുന്നു. ഗൂഡല്ലൂരിൽനിന്നും രാവിലെ പൊന്നാനിയിലേക്കും തിരിച്ചു വൈകീട്ട് പൊന്നാനിയിൽനിന്നും ഗൂഡല്ലൂരിലേക്കും സർവിസ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, സമയം പുനഃക്രമീകരിക്കാതെ വരുമാനക്കുറവ് കാരണം കാണിച്ച് പുതുതായി ഡിപ്പോയിൽ ചാർജെടുത്ത എ.ടി.ഒയുടെയും നിലവിലുള്ള കൺട്രോളിങ് ഇൻസ്പെക്ടറുടെയും നിർദേശപ്രകാരമാണ് സർവിസ് നിർത്തലാക്കി. ഇതേ കാരണത്താൽ നിലമ്പൂർ ഡിപ്പോയിൽനിന്നും സർവിസ് നടത്തുന്ന ഗൂഡല്ലൂർ-അരീക്കോട്-മെഡിക്കൽ കോളജ് വഴിയുള്ള കോഴിക്കോട് സർവിസും ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർത്തലാക്കിയിരുന്നു. സമയം പുനഃക്രമീകരിച്ച് നിർത്തലാക്കിയ സർവിസുകൾ ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് ദേവർഷോല ഡി.വൈ.എഫ്.ഐയുടെ നേതൃത്തിൽ ടി.ടി. ഷംസുദീൻ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.