ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സം​ഷാ​ദ്​ മ​ര​ക്കാ​ർ രോ​ഗം ബാ​ധി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ (ഫ​യ​ൽ ചി​ത്രം)

'മനുവർണ' വയനാടി​െൻറ കാലാവസ്ഥക്ക്​ പറ്റിയത​െല്ലന്ന്​ വിദഗ്​ധർ

ക​ൽ​പ​റ്റ: 'മ​നു​വ​ർ​ണ' നെ​ൽ​വി​ത്ത്​ കൃ​ഷി ചെ​യ്​​ത ഏ​ക്ക​റു​ക​ണ​ക്കി​ന്​ പാ​ട​ത്ത്​ രോ​ഗം ബാ​ധി​ച്ച്​ കൃ​ഷി ന​ശി​ച്ച​ത്​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വി​ത്തി​െൻറ കു​ഴ​പ്പം കൊ​ണ്ട​ല്ലെ​ന്ന്​ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്​​ത്ര​ജ്ഞ​ർ. വ​യ​നാ​ട്ടി​ലെ കാ​ലാ​വ​സ്ഥ​ക്കും മ​ണ്ണി​നും കൃ​ഷി​രീ​തി​ക്കും ​അ​നു​യോ​ജ്യ​മാ​യ വി​ത്താ​ണോ മ​നു​വ​ർ​ണ എ​ന്ന​തി​നെ​ക്കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തും​മു​മ്പ്​ കൃ​ഷി​യി​റ​ക്കി​യ​താ​ണ്​ പൂ​ർ​ണ​മാ​യും ന​ശി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​ന​മ​രം ചീ​ക്ക​ല്ലൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ 240 ഏ​ക്ക​റി​ലെ മ​നു​വ​ർ​ണ നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യും രോ​ഗം ബാ​ധി​ച്ച്​ ന​ശി​ച്ചി​രു​ന്നു. മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ മ​നു​വ​ർ​ണ നെ​ൽ​വി​ത്ത് ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്ത​വ​ർ​ക്കാ​ണ് നാ​ശം നേ​രി​ട്ട​ത്. കി​ലോ​ക്ക്​ 42 രൂ​പ ന​ൽ​കി വാ​ങ്ങി​യ 4600 കി​േ​ലാ നെ​ൽ വി​ത്ത്​ ഉ​പ​യോ​ഗി​ച്ച്​ ഇ​റ​ക്കി​യ കൃ​ഷി​ക്കാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ച്ച​ത്.

''കൃ​ഷി​നാ​ശ​ത്തി​ന്​ ക​ർ​ഷ​ക​രെ ഒ​രി​ക്ക​ലും കു​റ്റ​പ്പെ​ടു​ത്താ​ൻ പ​റ്റി​ല്ല. ഈ ​വി​ത്ത്​ വ​യ​നാ​ടി​െൻറ കാ​ലാ​വ​സ്ഥ​ക്ക്​ പ​റ്റി​യ​ത​ല്ലെ​ന്ന്​ അ​വ​രോ​ട്​ പ​റ​യ​ണ​മാ​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ കോ​ൾ​നി​ല​ങ്ങ​ളി​ൽ വി​രി​പ്പ്, മു​ണ്ട​ക​ൻ കൃ​ഷി​ക്ക്​ ​ അ​നു​യോ​ജ്യ​മാ​യ വി​ത്താ​ണ്​ മ​നു​വ​ർ​ണ. അ​തേ​സ​മ​യം, ഹൈ​റേ​ഞ്ചി​ന്​ പ​റ്റി​യ നെ​ല്ലി​ന​മാ​ണോ ഇ​തെ​ന്ന്​ പ​രി​ശോ​ധ​ന ചെ​യ്​​തി​ട്ടി​ല്ലാ​യി​രു​ന്നു. വി​ത്ത്​ വാ​ങ്ങു​ന്ന​വ​രോ​ട് അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കാ​ന​ു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഭാ​വി​യി​ൽ ഉ​ണ്ടാ​ക​ണം. ഹൈ​റേ​ഞ്ചി​ലെ കൃ​ഷി​ക്ക്​ പ​റ്റി​യ വി​ത്ത​ല്ല എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു'' -അ​മ്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ അ​സോ​സി​േ​യ​റ്റ്​ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. കെ. ​അ​ജി​ത്​ കു​മാ​ർ 'മാ​ധ്യ​മ'​​ത്തോ​ട്​ പ​റ​ഞ്ഞു.

'പു​തി​യ ഇ​നം വി​ത്ത്​ റി​ലീ​സ്​ ചെ​ല്ലു​േ​മ്പാ​ൾ ആ​റു വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ൽ അ​തു​ പ​രീ​ക്ഷി​ക്കും. ഹൈ​റേ​ഞ്ചും കോ​ൾ​പാ​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​റു​ വ്യ​ത്യ​സ്​​ത കൃ​ഷി​ഭൂ​മി​ക​ളാ​യി​രി​ക്കും ഇ​വ പ​രീ​ക്ഷ​ണാ​ർ​ഥം വി​ള​വെ​ടു​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ്​ ഏ​തു കാ​ലാ​വ​സ്ഥ​ക്കും ഭൂ​പ്ര​കൃ​തി​ക്കും പ​റ്റി​യ ഇ​ന​മാ​ണെ​ന്ന്​ അ​ന്തി​മ​മാ​യി നി​ശ്ച​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, മ​നു​വ​ർ​ണ വ​യ​നാ​ട്​ പോ​ലെ​യു​ള്ള ഹൈ​റേ​ഞ്ച്​ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ പ​റ്റി​യ ഇ​ന​മാ​ണോ​യെ​ന്ന്​ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ മു​മ്പാ​ണ്​ ചീ​ക്ക​ല്ലൂ​ർ അ​ട​ക്ക​മു​ള്ള ഇ​ട​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. ബ്ലാ​സ്​​റ്റ്​ രോ​ഗം വ്യാ​പി​ച്ച സ​മ​യ​ത്ത്​ തു​ട​ർ​മ​ഴ​യും ഇൗ​ർ​പ്പ​വും കൂ​ടു​ത​ലു​ള്ള പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ രോ​ഗ​വ്യാ​പ​ന​ത്തി​ന് ​ആ​ക്കം കൂ​ട്ടു​ക​യാ​യി​രു​െ​ന്ന​ന്നും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്​​ത്ര​ജ്ഞ​ർ വി​ല​യി​രു​ത്തു​ന്നു.

2019 ഡി​സം​ബ​റി​ലാ​ണ്​ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ണ്ണു​ത്തി ഗ​വേ​ഷ​ണ കേ​ന്ദ്രം മ​നു​വ​ർ​ണ വി​ത്ത്​ വി​ക​സി​പ്പി​ച്ച​ത്. 128-138 ദി​വ​സം​കൊ​ണ്ട്​ വി​ള​വെ​ടു​ക്കു​ന്ന അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള വി​ത്താ​ണി​ത്. മ​ണ്ണി​‍െൻറ ല​വ​ണ സ്വ​ഭാ​വം വ​ലി​യ അ​ള​വി​ൽ ചെ​റു​ത്തു​നി​ൽ​ക്കാ​നും ക​ഴി​യും. ഒ​രു ചെ​ടി​യി​ൽ കൂ​ടു​ത​ൽ ക​തി​രു​ക​ളു​ണ്ടാ​കും. ഗു​ണ​നി​ല​വാ​ര​മു​ള്ള അ​രി​യാ​ണ്​ മ​നു​വ​ർ​ണ​യു​ടേ​ത്. ഇ​ല​ചു​രു​ളു​ന്ന​ത​ട​ക്കം പ​ല രോ​ഗ​ങ്ങ​ളെ​യും ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന ഈ​യി​നം നെ​ല്ലി​ന്​ പ​ക്ഷേ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ത​ന്നെ മ​നു​ര​ത്​​ന ഇ​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ബ്ലാ​സ്​​റ്റ്​ ​േരാ​ഗ​ത്തെ ചെ​റു​ക്കാ​നു​ള്ള ശേ​ഷി കു​റ​വാ​ണെ​ന്ന്​ ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​യു​ന്നു. 31 ല​ക്ഷം രൂ​പ പാ​ട്ട തു​ക ഉ​ൾ​പ്പെ​ടെ 1.23 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ചീ​ക്ക​ല്ലൂ​രി​ൽ 240 ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി ചെ​യ്ത​ത്. 700 ട​ൺ നെ​ല്ലും 15,000 ക​റ്റ പു​ല്ലും ഉ​ൾ​പ്പെ​ടെ 2.15 കോ​ടി രൂ​പ വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച ക​ർ​ഷ​ക​ർ​ക്ക് നി​രാ​ശ ബാ​ക്കി.

കൃ​ഷി​യി​റ​ക്കാ​ൻ വാ​ങ്ങി​യ വാ​യ്പ​ത്തു​ക​യോ ക​ന്നു​കാ​ലി​ക​ൾ​ക്ക് കൊ​ടു​ക്കാ​നു​ള്ള വ​യ്​​ക്കോ​ലോ ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ ദു​രി​​ത​ത്തി​​ലാ​യി. കൃ​ഷി വ​കു​പ്പി​െൻറ നി​ർ​ദേ​ശ പ്ര​കാ​രം അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യും രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യു​മു​ള്ള നെ​ൽ​വി​ത്ത് കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ർ​ക്കാ​ണ് ഒ​രു വ​ർ​ഷ​ത്തെ അ​ധ്വാ​ന​വും കൃ​ഷി​ച്ചെ​ല​വും പാ​ഴാ​യ​ത്. കൃ​ഷി​യി​റ​ക്കി 40 ദി​വ​സ​ത്തി​നു ശേ​ഷം രോ​ഗം ക​ണ്ടു​തു​ട​ങ്ങി. അ​തേ​സ​മ​യം, തൊ​ട്ട​ടു​ത്ത പാ​ട​ങ്ങ​ളി​ൽ കൃ​ഷി​ചെ​യ്ത ആ​തി​ര, ജ​യ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കൊ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ത​ങ്ങ​ൾ​ക്ക്​ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി​ക്ക്​ സ​ർ​ക്കാ​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ ക​ർ​ഷ​ക​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

'ഒ​രു സൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ആ ​വി​ത്ത്​ വാ​ങ്ങി​ല്ലാ​യി​രു​ന്നു'

വ​യ​നാ​ട്​ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്ക്​ യോ​ജി​ച്ച​ത​ല്ല മ​നു​വ​ർ​ണ നെ​ൽ​വി​ത്ത്​ എ​ന്ന കാ​ര്യം​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ത​ങ്ങ​ളോ​ട്​ പ​റ​ഞ്ഞി​ല്ലെ​ന്ന്​ ക​ർ​ഷ​ക​നാ​യ രാ​ജീ​വ്​ മാ​രാ​ർ പ​റ​യു​ന്നു. 'മ​ണ്ണു​ത്തി​യി​ലെ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ 250ഓ​ളം ഏ​ക്ക​റി​ലേ​ക്കാ​യി​ 4600 കി​ലോ വി​ത്താ​ണ്​ ഞ​ങ്ങ​ൾ വാ​ങ്ങി​യ​ത്. ഞ​ങ്ങ​ൾ വ​യ​നാ​ട്ടി​ൽ​നി​ന്നാ​ണെ​ന്ന്​ അ​വ​േ​രാ​ട്​ പ​റ​ഞ്ഞി​രു​ന്നു. ഈ​യി​നം വി​ത്ത്​ ഹൈ​റേ​ഞ്ചി​ന്​ യോ​ജി​ച്ച​ത​ല്ലെ​ന്ന്​ അ​വ​ർ ഒ​രു സൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ അ​ത്ര​യ​ധി​കം വി​ത്ത്​ ഒ​രി​ക്ക​ലും ഞ​ങ്ങ​ൾ വാ​ങ്ങി​ല്ലാ​യി​രു​ന്നു'.



Tags:    
News Summary - Experts say 'Manuvarna' is not suitable for the climate of Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.