തെ​പ്പ​ക്കാ​ട് ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​ൽ ജി​ല്ല ക​ല​ക്ട​ർ ല​ക്ഷ്മി ഭ​വ്യ ത​ൻ​നീ​രു

ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

ആദിവാസി വീടുകളിൽ വൈദ്യുതി കണക്ഷൻ നൽകി

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ മുതുമല കടുവ സങ്കേതം തെപ്പക്കാട് ഉന്നതിയിലെ അഞ്ച് ആദിവാസി കുടുംബങ്ങളുടെ വീടുകളിൽ പിവിടിജി ഗ്രൂപ്സ് സ്കീം വഴി വൈദ്യുതി കണക്ഷൻ നൽകി. ജില്ല കലക്ടർ കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉദ്ഘാടനം ചെയ്തു. സൂപ്പർവൈസിങ് എൻജിനീയർ ശാന്ത നായികി, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ശിവകുമാർ, മുത്തുകുമാർ, ഗൂഡല്ലൂർ അസി. എൻജിനീയർമാർ തമിഴരശൻ, അബ്ദുൽ മജീദ് ഉൾപ്പെടെ പങ്കെടുത്തു.

ആദിവാസികൾക്ക് സൗജന്യ വൈദ്യുതി നൽകുന്നതിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പിവിടിജി ഗ്രൂപ്സ് സ്കീം. ഇതുവഴി ജില്ലയിൽ 1005 ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ട്.

Tags:    
News Summary - Electricity connections provided to tribal homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.