പ്രതീകാത്മക ചിത്രം
ഗൂഡല്ലൂർ: കേരളത്തിൽനിന്നും വഴിക്കടവ് വഴി ഊട്ടിയിലേക്കുള്ള യാത്രക്കാരുടെ ഇ-പാസ് പരിശോധനയെ തുടർന്ന് മേലേ ഗൂഡല്ലൂർ സിൽവർ ക്ലൗഡ്, മസിനഗുഡി എന്നിവിടങ്ങളിലെ ചെക്ക്‌പോസ്റ്റുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പരിശോധന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം.
ചെന്നൈ ഹൈകോടതിയുടെ നിർദേശ പ്രകാരം സഞ്ചാരികളെ നിയന്ത്രിക്കാനായിണ് ഇ-പാസ് നിർബന്ധമാക്കിയത്. ഇ-പാസ് എടുക്കാതെ എത്തുന്ന യാത്രക്കാർക്ക് നൊബൈൽ ആപ്പ് വഴി ഇ-പാസ് എടുക്കാൻ ചെക്ക്‌പോസ്റ്റിലെ ജീവനക്കാർ സഹായിക്കേണ്ടതുണ്ട്.
എന്നാൽ, ഒന്നോ രണ്ടോ ജീവനക്കാർ മാത്രമുള്ള കേന്ദ്രങ്ങളിൽ വാഹനങ്ങൾ പരിശോധനക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പരിശോധനാ കേന്ദ്രങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നാണ് നിലവിലുള്ള പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.