Posted On
date_range Updated On
date_range കർണാടകയിൽ നിന്ന് മയക്കുമരുന്ന് കടത്ത്; രണ്ട് പേർ അറസ്റ്റിൽ
ഗൂഡല്ലൂർ: കർണാടകയിൽ നിന്ന് കാറിൽ ഗൂഡല്ലൂരിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന രണ്ടുപേരെ മസിനഗുഡി പൊലീസ് പിടികൂടി. ചെമ്പാല സ്വദേശി ഷാനാവാസ് (28), മേലെ ഗൂഡല്ലൂർ ഒ.വി.എച്ച് റോഡ് പരിസരത്ത് താമസിക്കുന്ന സൈദ് ഇബ്രാഹിം (31) എന്നിവരെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്-കർണാടക അതിർത്തിയിലെ കക്കനഹള്ളി ചെക്ക്പോസ്റ്റിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. ഇവർ കർണാടകയിൽ നിന്ന് ഗൂഡല്ലൂർ ഭാഗത്തേക്ക് കാറിൽ വരുകയായിരുന്നു. സംശയം തോന്നി കാർ പരിശോധിച്ചപ്പോൾ കാറിൽ ഒളിപ്പിച്ച എം.ഡി.എം.എ പിടികൂടിയത്. രണ്ടര ലക്ഷം വിലമതിക്കുന്ന 23 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.