നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ ആ​ല​ത്തൂ​ർ -പ​ള്ളി​ത്താ​ഴെ-​കാ​പ്പി​സെ​റ്റ് റോ​ഡ്

റോഡ് നിർമാണം വൈകുന്നത് യാത്രക്കാരെ വലക്കുന്നു

പു​ൽ​പ​ള്ളി: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി​യാ​യി പി.​എം.​ജി.​എ​സ്.​ വൈ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ത്തൂ​ർ- പ​ള്ളി​ത്താ​ഴെ-കാ​പ്പി​സെ​റ്റ് റോ​ഡു​പ​ണി വൈ​കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. നാ​ല​ര കി​ലോ​മീ​റ്റോ​ളം നീ​ള​ത്തി​ൽ ടാ​റി​ങ് ചെ​യ്യേ​ണ്ട റോ​ഡ് കു​ത്തിപ്പൊളി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. റോ​ഡി​ന്‍റെ തു​ട​ർ പ്ര​വ​ൃത്തി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഈ ​വ​ഴി യാ​ത്ര ചെ​യ്യു​ന്ന ആ​ളു​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡ് പ​ണി തു​ട​ങ്ങി​യി​ട്ട് ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ് പ​ല​യി​ട​ങ്ങ​ളും. പ​ണി​തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി. കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

സം​സ്​​ഥാ​ന ഗ്രാ​മീ​ണ റോ​ഡ് വി​ക​സ​ന ഏ​ജ​ൻ​സി​ക്കാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പ് ചു​മ​ത​ല. റോ​ഡ് പ​ണി​ക്ക് കൂ​ടു​ത​ൽ തു​ക അ​നു​വ​ധി​ക്കു​മെ​ന്ന സൂ​ച​ന​യു​ള്ള​തു​കൊ​ണ്ടാ​ണ് പ​ണി​ക​ൾ നി​ർ​ത്തിവെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. പു​ൽ​പ​ള്ളി ടൗ​ൺ സ്​​പ​ർ​ശി​ക്കാ​തെ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള എ​ളു​പ്പ വ​ഴി​യാ​യും ഇ​ത് ക​ണ​ക്കാ​ക്കു​ന്നു.

തകർന്ന് തരിപ്പണമായി ചാരിറ്റി റോഡ്

വൈ​ത്തി​രി: നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ​ഴ​യ​വൈ​ത്തി​രി-​ചാ​രി​റ്റി റോ​ഡ് ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ന​ന്നാ​ക്കാ​ൻ ന​ട​പ​ട​യി​ല്ല. നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളു​മു​ള്ള പൂ​ഞ്ചോ​ല, ചാ​രി​റ്റി, മു​ള്ള​ൻ​പാ​റ, വ​ട്ട​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​ത്.

ഈ ​റോ​ഡി​ൽ പ​ഴ​യ വൈ​ത്തി​രി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഇ​രു​മ്പു​പാ​ല​വും ചാ​രി​റ്റി മ​ഠ​ത്തി​ന​ടു​ത്തു​ള്ള പാ​ല​വും കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് ത​ക​രാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. ചാ​രി​റ്റി റോ​ഡി​ന്റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ​ഞ്ചാ​യ​ത്ത് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ മു​സ്‍ലിം ലീ​ഗ് പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ചാ​രി​റ്റി, മു​ള്ള​ൻ​പാ​റ റോ​ഡു​ക​ളു​ടെ പ​ണി​ക്കു വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും, ഈ ​റോ​ഡു​ക​ളു​ടെ പ​ണി അ​ടു​ത്ത മാ​സം ത​ന്നെ തു​ട​ങ്ങു​മെ​ന്നും വൈ​ത്തി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​വി. വി​ജേ​ഷ് പ​റ​ഞ്ഞു. 

News Summary - Delay in road construction drags commuters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.