ബ്രൂണോ ഇനി ഓര്‍മ; പ്രമാദമായ കേസുകളുടെ അന്വേഷണത്തി​ന് പൊലീസിനൊപ്പം നിന്നു...

വയനാട്: പ്രത്യേക പരിശീലനം ലഭിച്ച ബ്രൂണോ എന്ന പൊലീസ് നര്‍ക്കോട്ടിക്ക് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വയനാട് ജില്ലയില്‍ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തി​െൻറ ഭാഗമായി പൊലീസിനൊപ്പമുണ്ടായിരുന്ന ബ്രൂണോ തൃശൂര്‍, കേരള പൊലീസ് അക്കാദമിയിലെ `ഓള്‍ഡ് ഏജ് ഹോം' ആയ വിശ്രാന്തിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അന്ത്യം. ഏഴ് വയസായിരുന്നു. 2018 ലെ കേരള പൊലീസ് ഡ്യൂട്ടി മീറ്റില്‍ ബ്രൂണോ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2019ല്‍ നടന്ന പൊലീസ് ഡ്യൂട്ടി മീറ്റില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. ചാൾസ്, എം.എസ്. സനിൽ കുമാർ എന്നിവരായിരുന്നു ബ്രൂണോയുടെ ട്രെയിനേഴ്സ്.

Tags:    
News Summary - Bruno, a dog that helped the police investigation, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.