വയനാട്ടിൽ വൻ കഞ്ചാവ് വേട്ട

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ബത്തേരി അമ്മായിപ്പാലത്തുവെച്ചാണ് പിക്അപ് വാഹനത്തില്‍ കടത്തുകയായിരുന്ന 161 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് പരദൂര്‍ സ്വദേശി നിസാര്‍ (37), മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ (45) എന്നിവര്‍ പിടിയിലായി. ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. വാഹനത്തിന്‍റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാറും പിടികൂടിയിട്ടുണ്ട്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും പ്രതികളും വാഹനങ്ങളും പിടിയിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.