17 ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ൽ

ബാ​വ​ലി: 17.28 ലി​റ്റ​ർ ക​ർ​ണാ​ട​ക നി​ർ​മി​ത മ​ദ്യ​വു​മാ​യി ഒ​രാ​ളെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. എ​ച്ച്.​ഡി കോ​ട്ട ബാ​വ​ലി വി​ല്ലേ​ജി​ലെ മ​ഹേ​ഷ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​നും സം​ഘ​വും ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് ടീ​മി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​നി​യാ​ഴ്ച 11.30ഓ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ഹേ​ഷ് പി​ടി​യി​ലാ​യ​ത്.

കാ​ട്ടി​ക്കു​ളം കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന മ​ദ്യ​മാ​യി​രു​ന്നു ഇ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​രു​ക​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. സു​രേ​ഷ്, കെ.​എ​സ്. സ​നൂ​പ്, ഹാ​ഷിം എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Arrested with 17 liters of Karnataka liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.