എടക്കൽ ഗുഹ പരിസരത്ത് എത്തിയ കാട്ടുപോത്ത്
Posted On
date_range Updated On
date_range അവസാനമില്ലാതെ കാട്ടുപോത്തിന്റെ നാടുചുറ്റൽ
അമ്പലവയൽ: ദിവസങ്ങളായി അമ്പലവയൽ പഞ്ചായത്തിലെയും നെന്മേനി പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങളിൽ ഭീഷണിയായ കാട്ടുപോത്ത് വിനോദ സഞ്ചാരികൾക്ക് ഭീഷണിയായി എടക്കൽ ഗുഹ പരിസരത്ത് എത്തി. വെള്ളിയാഴ്ച രാവിലെ പൊന്മുടികോട്ടക്ക് സമീപം കണ്ടിരുന്നു. അവിടുന്ന് ജനങ്ങൾ ഓടിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് രണ്ടോടെ എടക്കൽ ഗുഹ ടിക്കറ്റ് കൗണ്ടറിനു സമീപം എത്തുകയായിരുന്നു. കാട്ടുപോത്തിനെ കണ്ട ജീവനക്കാരും വിനോദസഞ്ചാരികളും ഒരുപോലെ പരിഭ്രാന്തിയിലായി. കാട്ടുപോത്തിനെ വൈരിമല എസ്റ്റേറ്റിലേക്ക് ഓടിക്കാനാണ് വനംവകുപ്പിന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.