ജോബിൻ ബാബു
അമ്പലവയൽ: അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പൊലീസിന്റെ പിടിയിൽ. പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) ജൂൺ 11ന് പേരാമ്പ്രയിൽവെച്ച് കസ്റ്റഡിയിലെടുത്തത്.
2021-22 ലാണ് സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റെസിഡന്റ് മെഡിക്കൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും എൻ.എച്ച്.എം കാർഡും സമർപ്പിച്ചാണ് ഇയാൾ ജോലിക്ക് കയറിയത്.
ഭാര്യയുടെ പേരിലുള്ള മെഡിസിൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിർമിക്കുകയായിരുന്നു. നഴ്സിങ് പഠന ശേഷം വിവിധ സ്ഥലങ്ങളിൽ നഴ്സായി ജോലി ചെയ്ത ശേഷമായിരുന്നു കോവിഡ് സമയത്ത് ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനൂപ്, എസ്.ഐ എൽദോ, എസ്.സി.പി.ഒ മുജീബ്, സി.പി.ഒ അഖിൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.