മാനന്തവാടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 360 പന്നികളെ നഷ്ടപ്പെട്ട തവിഞ്ഞാൽ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന് ലഭിക്കുക 18 ലക്ഷത്തോളം രൂപയെന്ന് സൂചന. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഇവിടത്തെ പന്നികളെ കൊന്നൊടുക്കിയത്. എന്നാൽ മാനന്തവാടി കണിയാരത്തെ ജിനി ഷാജിക്ക് ഈ ആനുകൂല്യം കിട്ടിയേക്കില്ലെന്നാണ് സൂചന. ദേശീയ രോഗനിയന്ത്രണ പ്രോട്ടോകോൾ പ്രകാരം ദയാവധം ചെയ്ത പന്നികളുടെ ഉടമകൾക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്നതിനാലാണിത്. ഇവരുടെ ഫാമിലെ 43 പന്നികളാണ് ചത്തത്. ആഫ്രിക്കൻ പന്നിപ്പനി ജന്തുജന്യരോഗമല്ലാത്തതിനാൽ പന്നിമാംസം നന്നായി വേവിച്ച് ഉപയോഗിക്കാമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. നീതു ദിവാകർ പറഞ്ഞു.
നിരീക്ഷണ മേഖലയിൽ നിന്നൊഴിഞ്ഞാണ് പന്നിമാംസം വാങ്ങുന്നതെന്ന് വാങ്ങുന്നവർ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.