heading 76കാരൻ രക്ഷിച്ചത് നാലു ജീവൻ കയത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർഥികൾക്ക് രക്ഷകനായി മൊയ്തുഹാജി കൽപറ്റ: പുഴയിൽ മുങ്ങിത്താഴ്ന്ന നാല് വിദ്യാർഥികൾക്ക് ജീവൻ തിരിച്ചുകിട്ടിയത് മൊയ്തുഹാജിയുടെ സമയോചിത രക്ഷാപ്രവർത്തനത്തിലൂടെ. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ താളിപ്പാറ പുഴയിലെ വട്ടോളിക്കടവിൽ കുളിക്കാനിറങ്ങി നീന്തൽ അറിയാതെ കയത്തിൽ പെട്ടുപോയ ബാങ്ക്കുന്നിലെ തൗഫീഖ്, ബിനാസ്, ജുമൈൽ, അൻഷിദ് എന്നീ 15 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് പ്രദേശവാസിയായ വട്ടോളി മൊയ്തുഹാജി സാഹസികമായി രക്ഷപ്പെടുത്തിയത്. നാട്ടുകാരായ കുട്ടികൾ നാലുപേരും പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ, പേനക്കയത്തിലെ വെള്ളത്തിൽ അകപ്പെടുകയായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ച് ഇവർ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട മൊയ്തുഹാജി ഉടൻ പുഴയിലേക്ക് എടുത്തുചാടി നാലുപേരെയും സാഹസികമായി കരക്കെത്തിക്കുകയായിരുന്നു. പുഴയുടെ സമീപത്താണ് മൊയ്തുഹാജിയുടെ വീട്. നിത്യവും ഇവിടെ നീന്തിക്കുളിക്കുന്ന ഹാജി, റമദാനിലും പുഴയിലെത്തി വെള്ളം കപ്പിൽ കോരി കുളിക്കുന്നതിനിടയിലാണ് അപകടം കാണുന്നത്. ചെറുപ്പം മുതലേ ഈ പുഴയുടെ മുക്കുംമൂലയും അറിയാമെന്നത് കുട്ടികളെ രക്ഷപ്പെടുത്താൻ തുണയായി. കഴിഞ്ഞ വലിയ പ്രളയത്തിൽ പുഴയുടെ ഗതിമാറി രൂപപ്പെട്ട പേനക്കയവും പണ്ടുണ്ടായിരുന്ന മുതലയും മൊയ്തുഹാജിക്ക് അന്നും ഇന്നും നിസ്സാരമാണ്. കൃഷിപ്പണിക്കാരനായിരുന്ന ഇദ്ദേഹം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. സന്ദർഭോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയതിന്‍റെ അഭിനന്ദനങ്ങൾ നാടിന്‍റെ നാനാഭാഗത്തുനിന്നും ഹാജിയെ തേടിയെത്തുന്നുണ്ട്. inner box എസ്.കെ.എസ്.എസ്.എഫിന്‍റെ ആദരം പടിഞ്ഞാറത്തറ: നാല് കുരുന്നുജീവനുകൾ രക്ഷിച്ച് നാടിന്‍റെ അഭിമാനമായ വട്ടോളി മൊയ്തുഹാജിയെ എസ്.കെ.എസ്.എസ്.എഫ് പടിഞ്ഞാറത്തറ മേഖല കമ്മിറ്റി ആദരിച്ചു. പ്രസിഡന്‍റ് ഖാലിദ് ചെന്നലോട്, ജന. സെക്രട്ടറി ടി.പി. ജുനൈദ്, വർക്കിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ മുനീർ, മൻസൂർ കോടഞ്ചേരി, സൂപ്പി മുസ്ലിയാർ, റാഫി യമാനി, ജാഫർ ദാരിമി, പി.കെ. ഇബ്രാഹീം ഹാജി തുടങ്ങിയവർ സംബന്ധിച്ചു. SATWDL6 വട്ടോളി മൊയ്തുഹാജിയെ എസ്.കെ.എസ്.എസ്.എഫ് പടിഞ്ഞാറത്തറ മേഖല കമ്മിറ്റി ആദരിച്ചപ്പോൾ എസ്.എം.എഫ് തസ്കിയ സംഗമം സുൽത്താൻ ബത്തേരി: വിശപ്പും ദാഹവും സഹിക്കലല്ല, ആത്മാവിന്‍റെ വളർച്ചയാണ് വ്രതം ലക്ഷ്യമാക്കുന്നത് എന്ന് സുൽത്താൻ ബത്തേരി താലൂക്ക് സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്‍റ് ഉമർ നിസാമി. സുൽത്താൻ ബത്തേരി താലൂക്ക് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സംഘടിപ്പിച്ച തസ്കിയ സംഗമത്തിൽ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. താലൂക്കിലെ മുഴുവൻ മഹല്ലിലെയും സാരഥികളും ഇമാമുമാരും സംബന്ധിച്ച സംഗമത്തിൽ ട്രഷറർ പി.പി. അയ്യൂബ് അധ്യക്ഷത വഹിച്ചു. സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് പ്രസിഡന്‍റ് ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ഉപാധ്യക്ഷൻ ടി. മുഹമ്മദ് കർമപദ്ധതി അവതരിപ്പിച്ചു. എസ്.എം.എഫ് ജില്ല ട്രഷറർ ഷരീഫ് ഹാജി ബീനാച്ചി, ഉമർ ഹാജി ചുള്ളിയോട്, അസീസ് ആണ്ടൂർ, സൈദാലിക്കുട്ടി ഹാജി ചീരാൽ, ഖാലിദ് ഫൈസി, മുസ്തഫ ദാരിമി, ഇസ്മാഈൽ ദാരിമി എന്നിവർ സംസാരിച്ചു. കണക്കയിൽ മുഹമ്മദ് ഹാജി സ്വാഗതവും വാകേരി മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു. ദുആ മജ്ലിസിന് ജംഇയ്യതുൽ ഖുത്വബ താലൂക്ക് പ്രസിഡന്‍റ് നജ്മുദ്ദീൻ ദാരിമി നേതൃത്വം നൽകി. SATWDL8 സുൽത്താൻ ബത്തേരി താലൂക്ക് സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച തസ്കിയ സംഗമത്തിൽ ഉമർ നിസാമി സ്വീകരണം നൽകി കൽപറ്റ: ജനോപകാരപ്രദമായ പ്രവർത്തനമാണ് റോട്ടറി ക്ലബിന്‍റെ പ്രധാന ലക്ഷ്യമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുബാഷ് പറഞ്ഞു. ലോകത്ത് പോളിയോ നിർമാർജനത്തിന് നേതൃത്വം നൽകുന്നത് റോട്ടറി ആണെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റ റോട്ടറി ക്ലബ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. വാഴവറ്റ ജ്യോതി നിവാസ്, മുട്ടിൽ വിവേകാനന്ദ ആശുപത്രി, പുളിയാർമല ശ്രീശങ്കര വിദ്യാമന്ദിരം തുടങ്ങിയവ അദ്ദേഹം സന്ദർശിച്ചു. സ്വീകരണയോഗത്തിൽ റോട്ടറി പ്രസിഡന്‍റ് ഡോ. എ.ആർ. അജയ് അധ്യക്ഷത വഹിച്ചു. റോട്ടറി സെക്രട്ടറി ഡോ. പി. സുദക്ഷിൻ, അഡ്വ. പി. സുരേഷ്, ഡോ. ഇ.കെ. ആദർശ്, റോട്ടറി അസി. ഗവർണർ കെ.പി. രവീന്ദ്രനാഥ്, ഡോ. ടി.പി.വി. സുരേന്ദ്രൻ, അഡ്വക്കറ്റുമാരായ പി. ചാത്തുക്കുട്ടി, എൻ. സാദിഖ്, ഷൈജു മാണിശ്ശേരി, എം.എസ്.പി. മനോജ്, കെ.എൻ. രമണി എന്നിവർ സംസാരിച്ചു. SATWDL7 റോട്ടറി ക്ലബ് ജില്ല ഘടകം കൽപറ്റയിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.