ഇന്ന് 13 കേന്ദ്രങ്ങളിൽ വാക്സിനേഷൻ

കൽപറ്റ: ജില്ലയില്‍ ഞായറാഴ്ച 13 കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ നല്‍കും. തിങ്കളാഴ്ച 36 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കും. ഇതുവരെ 1,88,808 പേരാണ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 74,827 പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റില്ലെങ്കിൽ അതിർത്തി കടത്തിവിടില്ല കൽപറ്റ: അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന യാത്രക്കാരില്‍നിന്നു ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാവൂ എന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല നിര്‍ദേശം നല്‍കി. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് സമ്പാദിച്ച നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ സാഹചര്യത്തില്‍ നിലവില്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സൻെററുകളില്‍ കോവിഡ് പരിശോധന താൽക്കാലികമായി നിര്‍ത്തി​െവച്ചു. കല്ലൂരില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ മൂലഹള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം: സമ്പര്‍ക്ക വിലക്കില്‍ പോകണം കൽപറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനമരം മലബാര്‍ ട്രേഡേഴ്‌സ് സ്​റ്റാഫ്, നെല്ലിയമ്പം കപ്പില്‍ സ്​റ്റോര്‍ ജീവനക്കാരന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കല്‍പറ്റ കെ.എസ്.ഇ.ബി ജീവനക്കാര്‍ പോസിറ്റിവ് ആയിട്ടുണ്ട്. ഇതില്‍ ഒരു വ്യക്തി മേയ് അഞ്ചു വരെ കല്‍പറ്റ സെക്​ഷനില്‍ മീറ്റര്‍ റീഡിങ്ങിന് പോയിട്ടുണ്ട്. പുല്‍പള്ളി പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കേസുകള്‍ വരുന്നുണ്ട്. പള്ളിക്കുന്ന് പള്ളിക്കു സമീപം പാല്‍ സൊസൈറ്റിയില്‍ ജോലിചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു. പുല്‍പള്ളി പഞ്ചായത്തില്‍ വാര്‍ഡ് 2 ആനപ്പാറ ചാത്തമംഗലം കോളനിയില്‍ മേയ് ആറിന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത ആറു വ്യക്തികള്‍ ഇതിനോടകം പോസിറ്റിവ് ആയി. നൂൽപുഴ തിരുവന്നൂര്‍ കോളനിയില്‍ പോസിറ്റിവായ വ്യക്തികള്‍ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. അടിയാര്‍ മുത്തുമാരി കോളനി, അമ്പലക്കുന്നു കോളനി, കൊയിലേരി പൊട്ടന്‍കൊള്ളി കോളനി, കുഴിവയല്‍ കുറുമാ കോളനി, ഗ്രാമത്തൂവല്‍ കോളനി, വള്ളുവടി കല്ലൂര്‍കുന്നു കോളനി, പരിയാരം മുട്ടില്‍ കുറുമന്‍ കോളനി, നെന്മേനി കൊള്ളിവയല്‍ കോളനി, പഴേരി കോളനി, പനവള്ളി മാപ്പിളകൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍വസജ്ജമായി കലക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂം 24 മണിക്കൂറും നിരീക്ഷണ സംവിധാനം കൽപറ്റ: കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ഓക്‌സിജന്‍ വിതരണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുവൻ സമയവും സജ്ജമായി കലക്ടറേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം. ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ലയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കലക്ടറുടെ ചേംബറിനോടു ചേര്‍ന്നുള്ള മിനി കോണ്‍ഫറന്‍സ് ഹാളിലാണ് 24 മണിക്കൂറും വാര്‍ റൂം പ്രവര്‍ത്തിച്ചു വരുന്നത്. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ടി. ജനില്‍ കുമാറിനാണ് ഏകോപന ചുമതല. ജില്ലയിലെ കിടത്തി ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ഓക്സിജന്‍ മാനേജ്മൻെറാണ് വാര്‍ റൂം വഴി നിയന്ത്രിക്കുന്നത്. ആശുപത്രികളില്‍ ഓരോ ദിവസവും വേണ്ടിവരുന്ന ഓക്സിജ​ൻെറ അളവ് വാര്‍ റൂം വഴി ശേഖരിക്കും. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ അഞ്ച് ഏജന്‍സികളില്‍നിന്നായി ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാര്‍ റൂം മുഖേന എത്തിക്കും. ആശുപത്രികളില്‍ അമിതമായി ഓക്സിജന്‍ ശേഖരിക്കുന്നുണ്ടോ എന്നും വാര്‍ റൂം പരിശോധിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഓക്സിജന്‍ ലഭ്യമാകുന്നതിനായി ആശുപത്രികള്‍ക്ക് ക്രിട്ടിക്കല്‍ ഡിമാന്‍ഡ് അടിയന്തര സഹായ സംവിധാനത്തിലൂടെ ഓക്സിജന്‍ ലഭ്യമാക്കാനും വാര്‍ റൂം വഴി സാധിക്കും. ഇതിനായി അടിയന്തര ഘട്ടങ്ങളില്‍ സംസ്ഥാനതല വാര്‍ റൂമില്‍ ബന്ധപ്പെട്ട് ജില്ലതല വാര്‍ റൂം ഏകോപനം നിര്‍വഹിക്കും. ഓക്‌സിജന്‍ ഉപയോഗത്തി​ൻെറ സ്ഥിതി വിവരം തത്സമയം നിരീക്ഷിക്കുന്നതിന് സ്‌ക്രീന്‍ ഉള്‍പ്പെടെ വാര്‍ റൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ മാനന്തവാടി ജില്ല ആശുപത്രി, മേപ്പാടി ഡി.എം വിംസ്, ബത്തേരി താലൂക്ക് ആശുപത്രി, ഇഖ്‌റാ, വിനായക, കല്‍പറ്റ ഫാത്തിമ, ലിയോ, അമ്പലവയല്‍ സൻെറ് മാര്‍ട്ടിന്‍സ് എന്നീ ആശുപത്രികള്‍ക്കാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. ഡി.എ വിംസിലേക്ക് ദ്രവ ഓക്‌സിജനും മറ്റ് ആശുപത്രികളിലേക്ക് സിലിണ്ടറുകളുമാണ് എത്തിക്കുന്നത്. നിലവില്‍ ദിനേന 260ഓളം ബള്‍ക്ക് സിലിണ്ടറുകളും 220ഓളം ചെറിയ സിലിണ്ടറുകളുമാണ് ആവശ്യം വരുന്നത്. ജില്ലയില്‍ 648 ബള്‍ക്ക് സിലിണ്ടറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കെ.എം.എസ്.എല്ലില്‍ നിന്ന് 50 സിലിണ്ടര്‍കൂടി ഉടനെത്തും. ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് വ്യവസായ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ ശേഖരിച്ച് മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളായി മാറ്റംവരുത്തി ഉപയോഗിക്കുന്നുണ്ട്. 119 സിലണ്ടറുകളാണ് ഇതുവരെ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കി മാറ്റിയത്. 29 എണ്ണം കൂടി ഉടന്‍ മാറ്റാന്‍ നടപടിയായിട്ടുണ്ട്. 200ൽ അധികം ബള്‍ക്ക് സിലിണ്ടറുകളില്‍ ഇപ്പോള്‍ ജില്ലയില്‍ ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. ഓരോ ദിവസവും ആവശ്യമായ ലോഡ് എത്തിക്കൊണ്ടിരിക്കുന്നു. ഡി.എം വിംസില്‍ 5.97 മെട്രിക് ടണ്‍ ദ്രവ ഓക്‌സിജനും സ്‌റ്റോക്കുണ്ട്. റവന്യൂ, ആരോഗ്യം, വ്യവസായം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളാണ് വാര്‍ റൂമി​ൻെറ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബന്ധപ്പെടാവുന്ന നമ്പറുകള്‍: 04936 204544, 9526831678, 9778081053.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.