പന്തം കൊളുത്തി പ്രകടനം

മാനന്തവാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ കർഷക കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷക അവഗണനയുടെ ഇരയായ അപ്പപ്പാറ രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയും കുട്ടികളുടെ തുടർപഠനവും സർക്കാർ ഏറ്റെടുക്കുക, വയനാടൻ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് പി.എം. ബെന്നി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്​ പ്രസിഡന്റ് ജോൺസൺ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ഇ.ജെ. ഷാജി, എം.വി. വിൻസെന്റ്, ആന്‍റണി വെള്ളാകുഴി, ടി.വി. മനോജ്, ആൻഡ്രൂസ് വെള്ളമുണ്ട, സണ്ണി കുഴിനിലം, ഹംദാൻ മാനന്തവാടി, എം.കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. phto കർഷക കോൺഗ്രസ് മാനന്തവാടിയിൽ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.