ദീപ്തിഗിരി ക്ഷീരസംഘം അവാർഡ് ഏറ്റുവാങ്ങി

മാനന്തവാടി: മലബാർ മേഖലയിലെ ഏറ്റവും മികച്ച ആനന്ദ് മാതൃക ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്നും ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്‍റ്​ എച്ച്.ബി. പ്രദീപ്, സെക്രട്ടറി പി.കെ. ജയപ്രകാശ് എന്നിവർ ഏറ്റുവാങ്ങി. ഇന്ത്യ-സ്വിസ് സഹകരണത്തോടെ മലബാറിൽ നടപ്പാക്കിയ ഉത്തര കേരള ക്ഷീരപദ്ധതിയുടെ 35ാം വാർഷികത്തോടനുബന്ധിച്ച് മിൽമ മലബാർ മേഖല കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്. മിൽമ ചെയർമാൻ കെ.എസ്. മണി അധ്യക്ഷത വഹിച്ചു. മലബാർ മിൽമ ആസ്ഥാനത്ത് പുതിയതായി നിർമിക്കുന്ന ഹൈടെക് മന്ദിരത്തിന്‍റെ ശിലാഫലകം ഇന്ത്യയുടെ സ്വിസ് അംബാസഡർ ഡോ. റാൽഫ് ഹെക്നർ അനാച്ഛാദനം ചെയ്തു. എം.എൽ.എമാരായ പി.ടി.എ. റഹീം, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ദീപ്തിഗിരി ക്ഷീര സംഘത്തിന് ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ക്ഷീരസംഘത്തിനുള്ള കേന്ദ്ര സർക്കാറിന്റെ ഗോപാൽ രത്ന അവാർഡ്, മിൽമയുടെ തന്നെ മികച്ച സംഘത്തിനുള്ള ജില്ലതല അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്​. photo ദീപ്തിഗിരി ക്ഷീരസംഘം ഭാരവാഹികൾ മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.