കോവിഡ്; വീണ്ടും മാസ്ക് നിർബന്ധമാക്കി

ഗൂഡല്ലൂർ: കോവിഡ് പോസിറ്റിവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. ചെന്നൈ ഗിണ്ടി ഐ.ഐ.ടിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന 12 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോവിഡ് പരിശോധന വീണ്ടും ആരംഭിക്കാൻ ഉത്തരവിറക്കിയത്. അതിനാൽ മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാസ്ക് ധരിക്കേണ്ടതില്ല എന്ന ഉത്തരവ് ഔദ്യോഗികമായി പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ, ജനങ്ങൾക്കിടയിൽ ഇത്തരമൊരു പ്രചാരണം ശക്തമായിരുന്നു. പലരും മാസ്ക് ഒഴിവാക്കിയാണ് പൊതുസ്ഥലങ്ങളിൽ എത്തുന്നത്. മാസ്ക് ധരിക്കാത്തവർക്ക് കനത്ത പിഴ ഈടാക്കും. വടക്കേ ഇന്ത്യയിലും കോവിഡ് പോസിറ്റിവ് നിരക്ക് കൂടുന്ന സാഹചര്യത്തിലാണ് വീണ്ടും പരിശോധനയും മാസ്കും നിർബന്ധമാക്കിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.