സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

സ്കൂൾ മാനേജ്മൻെറ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു ഗൂഡല്ലൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം സ്കൂൾ മാനേജ്മൻെറ് കമ്മിറ്റി സംഘടിപ്പിച്ച് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു.എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർഥികളുടെ എല്ലാ വിഭാഗം രക്ഷിതാക്കളും ഉൾപ്പെട്ട അംഗങ്ങളായിരിക്കുകയും തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം എന്നും കർശന നിർദേശമുണ്ടായിരുന്നു. സംസ്ഥാനത്ത് ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രൈമറി, മിഡിൽ സ്കൂൾ തലത്തിലാണ് ആദ്യഘട്ടമായി സ്കൂൾ മാനേജ്മൻെറ് പുനഃസംഘടന നടത്തണമെന്ന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി നീലഗിരി എരുമാട് മറാടിയിലെ പഞ്ചായത്ത് യൂനിയൻ മിഡിൽ സ്കൂളിൽ പുനഃസംഘടന നടന്നു. ഹസ്ബിന പ്രസിഡൻറായും എ. നസീന വൈസ് പ്രസിഡന്റായും 20 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കരിയഷോല ഗവ. ഹൈസ്കൂൾ ബി.ടി. അസിസ്റ്റൻറ് മണി വാസകൻ നിരീക്ഷകനായിരുന്നു. കൗൺസിലർ സുജിത ഉൾപ്പെടെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. അവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. GDR SMC: എരുമാട് മറാടി ഗവ. മിഡിൽ സ്കൂളിലെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.