ഗൂഡല്ലൂർ: ഗ്രാമീണ മേഖലയിലേക്കുള്ള മെഡിക്കൽ മൊബൈൽ യൂനിറ്റ് സേവനം ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എം. സുബ്രഹ്മണ്യം പരിശോധിച്ചു. വനം മന്ത്രി കെ. രാമചന്ദ്രൻ, ജില്ല കലക്ടർ എസ്.പി. അംറിത്ത്, ജില്ല പഞ്ചായത്ത് ചെയർമാൻ പൊന്തോസ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ളവർ തലക്കുന്ത ഭാഗത്തെ തോഡർ സമുദായത്തിന്റെ മുട്ടനാട് ഭാഗത്താണ് പരിശോധനക്കെത്തിയത്. ഇവിടെ നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ഗർഭിണികൾക്കുള്ള ക്ഷേമപദ്ധതികളും വിതരണം ചെയ്തു. യോഗ പരിശീലനത്തിലും മന്ത്രി പങ്കെടുത്തു. ജില്ലയിൽ 13 മെഡിക്കൽ മൊബൈൽ യൂനിറ്റാണ് പ്രവർത്തിച്ചുവരുന്നത്. ഡോക്ടർ, നഴ്സ്, ഡ്രൈവർ, ഹെൽപർ എന്നിവർ ഉൾപ്പെട്ട മൊബൈൽ യൂനിറ്റാണ് ഗ്രാമങ്ങൾതോറും ആരോഗ്യ സേവനം നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. GDR MINISTER:തലക്കുന്ത മുട്ടനാട് ഗ്രാമത്തിൽ നടന്ന യോഗ പരിശീലനത്തിൽ പങ്കെടുത്ത ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. സുബ്രഹ്മണ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.