ഗൂഡല്ലൂർ: സ്റ്റോക്കില്ലാത്തതിനാൽ റേഷൻ വിതരണം ചെയ്യുന്ന മണ്ണെണ്ണ ബങ്ക് അടച്ചു. ഗൂഡല്ലൂർ താലൂക്ക് ഓഫിസിനു സമീപമുള്ള സിവിൽ സപ്ലൈസ് കോർപറേഷന്റെ കീഴിലുള്ള മണ്ണണ്ണ ബങ്കാണ് ഒരാഴ്ചയിലേറെയായി അടച്ചിട്ടിരിക്കുന്നത്. ഗേറ്റ് പൂട്ടി സ്റ്റോക്കില്ല എന്ന ബോർഡ് വെച്ചു. ഇത് കണ്ട് മടങ്ങുകയാണ് ഉപഭോക്താക്കൾ. മണ്ണെണ്ണ ലഭിക്കാതെ റേഷൻ ഉപഭോക്താക്കൾ പ്രയാസത്തിലാണ്. രണ്ടു സിലിണ്ടർ ഉള്ളവർക്ക് മണ്ണെണ്ണയില്ല. ഒരു ഗ്യാസ് സിലിണ്ടർ ഉള്ളവർക്ക് ഒരു ലിറ്ററും മറ്റുള്ളവർക്ക് രണ്ടു ലിറ്ററുമാണ് റേഷൻ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സംസ്ഥാനമൊട്ടുക്കും മണ്ണെണ്ണ വിതരണം നിലച്ചെന്നാണ് ഡീലർ നൽകിയ വിശദീകരണം. ഇനി തിങ്കളാഴ്ചക്കുശേഷമേ വിതരണം ഉണ്ടാവൂ എന്നും അദ്ദേഹം അറിയിച്ചു. വിറക് ഉപയോഗിക്കുന്നതിന് നീലഗിരിയിൽ വിലക്കുണ്ട്. ഇതുകാരണം മണ്ണെണ്ണയും ഗ്യാസും മാത്രമാണ് ഉപഭോക്താക്കൾക്ക് ആശ്രയം. കൂടുതൽ മണ്ണണ്ണ നൽകണമെന്ന വ്യവസ്ഥ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മണ്ണെണ്ണ വിതരണം നിലച്ചതും ഗ്യാസ് വില കൂടുകയും ചെയ്യുന്നത് ജനങ്ങളെ ദുരിതത്തിലാക്കി. GDR CAROSINE: ഗൂഡല്ലൂർ താലൂക്ക് ഓഫിസിനു സമീപമുള്ള മണ്ണെണ്ണ ബങ്ക് നോ സ്റ്റോക്ക് ബോർഡ് വെച്ച് ഗേറ്റ് പൂട്ടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.