ജയിലിൽ വിളവെടുപ്പുത്സവം

മാനന്തവാടി: ജയിൽ അധികൃതരും തടവുപുള്ളികളും കൃഷിഭവനും കൈകോർത്ത് വിളയിച്ച പച്ചക്കറി വിളവെടുത്ത് മാനന്തവാടി ജില്ല ജയിൽ. മാനന്തവാടി കൃഷിഭവ‍ന്‍റെ സഹകരണത്തോടെയാണ് ജില്ല ജയിൽ വളപ്പിൽ പച്ചക്കറിത്തോട്ടം ഒരുക്കിയത്. കൃഷിവകുപ്പിന്‍റെ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സ്ഥാപനതല പച്ചക്കറി വിഭാഗത്തിലാണ് മാനന്തവാടി ജില്ല ജയിലിൽ നൂറ്മേനി പച്ചക്കറി വിളവ് ഉണ്ടായത്. ജയിൽ അധികൃതരും തടവുകാരും കൈകോർത്തപ്പോൾ ജയിൽ വളപ്പിൽ പച്ചക്കറികൾ സമൃദ്ധമായി വിളഞ്ഞു. പയർ, പച്ചമുളക്, കാബേജ്, വഴുതന,കപ്പ, കാരറ്റ് വരെ ജയിൽ വളപ്പിൽ തഴച്ചുവളർന്നു. വാഴ കൃഷിയും ജയിൽ വളപ്പിൽ നടന്നു വരുന്നു. തികച്ചും ജൈവരീതിയിലാണ് കൃഷി. ഇവരുടെ ഉദ്യമം വിജയം കണ്ടതോടെ ജയിലിൽ ഭക്ഷണത്തിന് പച്ചക്കറി പുറത്തു നിന്ന് വാങ്ങണ്ട എന്ന സ്ഥിതിയായി. കൃഷി ചെലവിലേക്കായി 54,706 രൂപ കൃഷി ഭവൻ നൽകുകയും ചെയ്തു. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.വി. ജോർജ്, ജയിൽ സൂപ്രണ്ട് ഒ.എം. രത്തൂൺ, മാനന്തവാടി കൃഷി അസി.ഡയറക്ടർ കെ.കെ. രാവുണ്ണി, കൃഷി ഓഫിസർ കെ.എസ്. ആര്യ, കെ.വി. ശ്രീജ തുടങ്ങിയവരും വിളവെടുപ്പിൽ പങ്കാളികളായി. photo ജില്ല ജയിലിലെ പച്ചക്കറി വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.