നാടന്‍തോക്ക് സഹിതം നായാട്ടുസംഘം പിടിയിൽ

മാനന്തവാടി: നാടന്‍തോക്ക് സഹിതം നായാട്ടുസംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി. വാളാട് സ്വദേശികളായ എടത്തന കൊല്ലിയില്‍ പുത്തന്‍ മുറ്റം കെ.എ. ചന്ദ്രന്‍ (39), മാക്കുഴി കെ.സി. രാജേഷ് (48), കരിക്കാട്ടില്‍ കെ.സി. വിജയന്‍ (42), പുത്തന്‍ മുറ്റം ഇ.കെ. ബാലന്‍ (44) എന്നിവരാണ് പിടിയിലായത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മൂലപ്പീടിക ഭാഗത്തുവെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 07 എ.ഡി 0760 മാരുതി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.വി. ജയപ്രസാദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസർ വി.കെ. ദാമോദരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.ആര്‍. പ്രപഞ്ച്, വി.പി. ഹരികൃഷ്ണന്‍, വിഷ്ണു പ്രസാദ്, ഫോറസ്റ്റ് വാച്ചറായ കെ.എം. കുര്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് നായാട്ടുസംഘത്തെ പിടികൂടിയത്. TUEWDG1 നാടന്‍തോക്കുമായി പിടിയിലായ നായാട്ടുസംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.