മാനന്തവാടി: സ്വന്തം മകനെ അകക്കണ്ണ് കൊണ്ട് മാത്രം കണ്ടിട്ടുള്ള പിതാവിനെ പാതിവഴിയിൽ തനിച്ചാക്കി മകൻ യാത്രയായപ്പോൾ തേങ്ങിയത് കുടുംബം മാത്രമല്ല, വിപുലമായ സുഹൃദ് വലയം കൂടിയാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഗാനമേള ട്രൂപ്പായ മാനന്തവാടിയിലെ രാഗതരംഗ് ഓർക്കസ്ട്രയുടെ ശിൽപിയായ എരുമത്തെരുവ് അലിയിട്ടുകുടി ജോസിയുടെ മകൻ രാഗതരംഗ് മ്യൂസിക്കൽ സ്ഥാപന ഉടമ മിഥുൻ ജോസ് ആണ് ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. അന്ധത ബാധിച്ചതിന് ശേഷമാണ് ജോസി ചേട്ടന് മക്കൾ പിറക്കുന്നത്. പിതാവിന്റെ വഴി പിന്തുടർന്ന മകൻ സംഗീതോപകരണ വിൽപനയിൽ സജീവമാകുകയായിരുന്നു. മരണ വിവരമറിഞ്ഞ് നിരവധിയാളുകളാണ് അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും വീട്ടിലേക്ക് ഒഴുകിയെത്തിയത്. മൃതദേഹം ശനിയാഴ്ച വൈകീട്ടോടെ മാനന്തവാടി അമലോൽഭവമാത ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.