തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ശേഖരണം; ഈടാക്കുന്നത്​ പല നിരക്ക്​

പ്ലാസ്റ്റിക്​ ഇല്ലെങ്കിലും വരിസംഖ്യ നൽകണമെന്നത്​ സാധാരണക്കാർക്ക്​ ബാധ്യതയാകുന്നു സുൽത്താൻ ബത്തേരി: വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് നീക്കത്തിന് 50 രൂപ വീതം ഈടാക്കുന്നത് ജനത്തിന് അധിക ബാധ്യതയാകുന്നതായി ആക്ഷേപം. ഹരിതകർമ സേന മുഖേനയാണ് തദ്ദേശ സ്ഥാപനങ്ങൾ മാസാമാസം വാർഡ് തലത്തിൽ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്. കുറഞ്ഞത് 50 രൂപയാണ് ഓരോ വീട്ടുകാരും കൊടുക്കേണ്ടത്. പ്ലാസ്റ്റിക് ഇല്ലെങ്കിലും വരിസംഖ്യ കൊടുക്കണമെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ ശാഠ്യം വയനാട് പോലുള്ള പിന്നാക്ക ജില്ലയിൽ പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് വിനയാകുന്നുണ്ട്. വീടുകളിലെയും സ്ഥാപനങ്ങളിലേയും വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിനാണ് മാസംതോറും 50 രൂപ വരിസംഖ്യ ഈടാക്കുന്നത്. ശുചിയാക്കി ​െവച്ചിട്ടുള്ള പ്ലാസ്റ്റിക് സംഭരിക്കുകയാണ് ഹരിത കർമസേനാംഗങ്ങൾ ചെയ്യുന്നത്. മാലിന്യനീക്കത്തി‍ൻെറ ചെലവു കണ്ടെത്താനാണ് വരിസംഖ്യ ഈടാക്കുന്നത്. ഒന്നോ രണ്ടോ പ്ലാസ്റ്റിക് വസ്തുക്കളായാലും ഒന്നും നൽകാനില്ലെങ്കിലും 50 രൂപ നിർബന്ധമായി വാങ്ങുന്നതാണ് എതിർപ്പിനിടയാക്കിയിരിക്കുന്നത്. അടുത്തടുത്ത് വീടുകളുള്ള ഗ്രാമപ്രദേശങ്ങളിൽ പോലും വാഹനം എത്തുന്ന വഴികളുള്ളപ്പോൾ മാലിന്യനീക്കത്തിന് താരതമ്യേന കുറഞ്ഞ ചെലവേ ഉണ്ടാകു. എന്നാൽ, അതൊന്നും തദ്ദേശ സ്ഥാപനങ്ങൾ പരിഗണിക്കുന്നില്ല. വീടുകളിൽനിന്ന്​ മാലിന്യം ശേഖരിക്കുമ്പോൾ 50 രൂപ തോതിൽ ഈടാക്കാൻ സംസ്ഥാന സർക്കാറി‍ൻെറ ഉത്തരവുണ്ടെന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ഭരണത്തി‍ൻെറ നേതൃസ്ഥാനങ്ങളിലുള്ളവർ പറഞ്ഞു. വർഷം ഒരു വീട്ടിൽ നിന്നും 600 രൂപ ഈടാക്കുകയാണ് ലക്ഷ്യം. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ കൊടുക്കേണ്ടതില്ല. അതേസമയം, മീനങ്ങാടി പഞ്ചായത്ത് ഭരണസമിതി 50 എന്നതിൽ അൽപം ഇളവ് വരുത്തിയിട്ടുണ്ട്. മൂന്നു മാസത്തേക്ക് 100 രൂപയാണ് മീനങ്ങാടിയിലെ ഓരോ വീട്ടുകാരും കൊടുക്കേണ്ടത്. വർഷം 600 എന്നത് ഇവിടെ 400 ആകുന്നു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 70 രൂപയാണ് ഈടാക്കുന്നത്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചുള്ള സംസ്ഥാന സർക്കാറി‍ൻെറ പുതിയ ഉത്തരവനുസരിച്ചാണ് ഈ തുക ഈടാക്കുന്നതെന്ന് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേഷ് പറഞ്ഞു. ഒരു മാസംകൊണ്ട് വീടുകളിലെ ചാക്ക് നിറയില്ല. അതിനാൽ, രണ്ടും മൂന്നും മാസങ്ങൾ കൂടുമ്പോഴാണ് വീടുകളിൽനിന്ന് പ്ലാസ്റ്റിക് സ്വീകരിക്കുക. അങ്ങനെ സ്വീകരിക്കുമ്പോഴും 70 രൂപ മാത്രമേ ഈടാക്കുന്നുള്ളുവെന്നും ചെയർമാൻ വ്യക്തമാക്കി. പൂതാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ കഴിഞ്ഞ ദിവസം 100 രൂപ തോതിലാണ് പ്ലാസ്റ്റിക് ശേഖരണത്തിന് ഈടാക്കിയത്. ആദ്യതവണ ആയതുകൊണ്ടാണ് ഇത്രയും തുകയെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. നൂൽപുഴയിൽ 50 രൂപയാണ് ഈടാക്കുന്നത്. നെന്മേനി പഞ്ചായത്തിൽ 50 രൂപ എന്നത് പകുതിയാക്കി കുറയ്ക്കാനുള്ള ആലോചനയിലാണ് ഭരണസമിതിയെന്ന് വൈസ് പ്രസിഡന്‍റ്​ റ്റിജി ചെറുതോട്ടിൽ പറഞ്ഞു. അടുത്ത ഭരണസമിതിയിൽ ഇതു ചർച്ചചെയ്യും. മുമ്പ്​​ 20 ആയിരുന്നു. കൂട്ടിയതോടെ ആക്ഷേപങ്ങൾ ഏറെയുണ്ടായി. സാധാരണ ജനത്തി‍ൻെറ അധിക ബാധ്യത ഒഴിവാക്കുകയാണ് കുറയ്ക്കാനുള്ള ആലോചനക്ക്​ പിന്നിലെന്നും നെന്മേനി വൈസ് പ്രസിഡന്‍റ്​ പറഞ്ഞു. WEDWDL3 പൂതാടി അരിമുളയിലെ വീടുകളിൽനിന്ന്​ ശേഖരിച്ച പ്ലാസ്റ്റിക് റോഡരികി​​ലെ മരച്ചുവട്ടിൽ സൂക്ഷിച്ച നിലയിൽ വയോധികർക്ക്​ ജനമൈത്രി പൊലീസി‍ൻെറ ഉല്ലാസയാത്ര സുൽത്താൻ ബത്തേരി: ജില്ല ജനമൈത്രി പൊലീസ് മുതിർന്ന പൗരന്മാർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരുമടക്കം അമ്പത് പേർ പങ്കെടുത്തു. യാത്രികർക്ക് ഭക്ഷണം പൊലീസ് വകയായിരുന്നു. യാത്രയുടെ ഭാഗമായി നിയമബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ല അഡീഷനൽ എസ്.പി പി.ജി. സാബു ഉദ്ഘാടനം ചെയ്തു. ബത്തേരി സ്​റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ബെന്നി, ജനമൈത്രി പൊലീസ് ജില്ല നോഡൽ ഓഫിസർ ശശീധരൻ, ബത്തേരി എ.എസ്.ഐ സണ്ണി ജോസഫ്, പ്രഭാകരൻ നായർ എന്നിവർ നേതൃത്വം നൽകി. WEDWDL12 ജനമൈത്രി പൊലീസ് ഒരുക്കിയ ഉല്ലാസയാത്രയിൽ പങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.