പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു

P3 Lead Package ജില്ലയിലെ പ്രധാന ടൗണുകളിലൊന്നും കടകമ്പോളങ്ങൾ തുറന്നില്ല കൽപറ്റ: കേ​ന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരായി നടക്കുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം ജില്ലയിൽ മാനന്തവാടി താലൂക്ക് ഒഴികെയുള്ള ഇടങ്ങളിൽ ജനജീവിതം സ്തംഭിച്ചു. ​ജില്ലയിലെ പ്രധാന ടൗണുകളിലൊന്നും കടകമ്പോളങ്ങൾ തുറന്നില്ല. സർക്കാർ ഓഫിസുകൾ മുഴുവൻ അടഞ്ഞുകിടന്നു. ടാക്സി വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. എന്നാൽ, പതിവിൽനിന്ന് വിപരീതമായി സ്വകാര്യ വാഹനങ്ങൾ ഒ​ട്ടേറെ നിരത്തിലുണ്ടായിരുന്നു. ഏറെയും ഉല്ലാസ യാത്രക്കായും റിസോർട്ടുകളിൽ അവധിദിനങ്ങൾ ചെലവഴിക്കാനുമായി മറ്റു ജില്ലകളിൽനിന്നെത്തിയവരുടെ വാഹനങ്ങളായിരുന്നു. കൽപറ്റ ഉൾപ്പെടെ പ്രധാന ടൗണുകളിൽ ചിലയിടങ്ങളിൽ അൽപസമയം സ്വകാര്യ വാഹനങ്ങൾ ചിലത് തടഞ്ഞിട്ടതൊഴിച്ചാൽ പണിമുടക്കിന്റെ പ്രതിസന്ധികൾ മറികടന്നും ഇവക്ക് ജില്ലയിൽ നിർബാധം സഞ്ചരിക്കാൻ കഴിഞ്ഞു. ഹോട്ടലുകളിൽ പലതും പ്രവർത്തിച്ചതിനാലും ജില്ലയിലെത്തിയ സന്ദർശകരും ഏറെ വലഞ്ഞില്ല. കൽപറ്റ ടൗണിൽ കടകമ്പോളങ്ങളൊന്നും തുറന്നില്ല. എന്നാൽ, ജനറൽ ആ​ശുപത്രി സ്ഥിതിചെയ്യുന്ന കൈനാട്ടിയിൽ മുഴുവൻ കടകളും തുറന്നുപ്രവർത്തിച്ചിരുന്നു. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പണിമുടക്ക് വലിയതോതിൽ ജനജീവിതത്തെ ബാധിച്ചില്ല. ഗ്രാമങ്ങളിൽ മിക്കയിടത്തും കടകളും മറ്റും തുറന്നുപ്രവർത്തിച്ചു. സമരക്കാർ വാഹനങ്ങൾ തടയുന്നതിൽനിന്ന് പിൻവലിഞ്ഞതോടെ വൈകുന്നേരമായതോടെ റോഡുകളിൽ വാഹനങ്ങളുടെ തിരക്കേറിയിരുന്നു. സമരം ഇന്നും തുടരും. സുൽത്താൻ ബത്തേരി: സംയുക്ത ട്രേഡ് യൂനിയനുകളുടെ പണിമുടക്ക് ഒന്നാം ദിവസം സുൽത്താൻ ബത്തേരി മേഖലയിൽ ജനജീവിതം സ്തംഭിപ്പിച്ചു. നഗരത്തിൽ കച്ചവട സ്ഥാപനങ്ങളൊന്നും തുറന്നില്ല. വാഹനങ്ങളും അപൂർവമായാണ് ഓടിയത്. മുത്തങ്ങ വഴി ചരക്കുമായി എത്തിയ വാഹനങ്ങൾ നഗരത്തിൽ സമരാനുകൂലികൾ തടഞ്ഞു. തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ താളൂർ, പാട്ടവയൽ, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലൊക്കെ വാഹനങ്ങളുടെ വലിയ നിരയുണ്ടായി. എരുമാട്, അയ്യൻകൊല്ലി, പാട്ടവയൽ എന്നിങ്ങനെ ജില്ലയോട് അടുത്തുകിടക്കുന്ന തമിഴ്നാട്ടിലെ ടൗണുകളിലൊന്നും സമരം ഏശിയില്ല. സാധാരണ നിലയിൽ മാനന്തവാടി താലൂക്ക് മാനന്തവാടി: വള്ളിയൂർക്കാവ് മഹോത്സവം പരിഗണിച്ച് മാനന്തവാടി താലൂക്കിനെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതിനാൽ മാനന്തവാടി സാധാരണ നിലയിലായിരുന്നു. കടകമ്പോളങ്ങൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്തു. താലൂക്കിന് പുറത്തുനിന്ന് വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ തടയില്ലെന്ന് സംയുക്ത യൂനിയൻ അറിയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി മാനന്തവാടി താലൂക്കിന് പുറത്ത് പുൽപള്ളിയിലേക്ക് രണ്ടു സർവിസുകൾ നടത്തി. ചൊവ്വാഴ്‌ചയും കെ.എസ്.ആർ.ടി.സി മാനന്തവാടി താലൂക്കിൽ സർവിസ് നടത്തും. കേന്ദ്രസര്‍ക്കാര്‍ ജനകോടികളെ കോർപറേറ്റുകള്‍ക്ക് പണയംവെക്കുന്നു -പി.പി. ആലി കൽപറ്റ: രാജ്യത്തെ സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും ആയ ജനകോടികളെ കോർപറേറ്റുകള്‍ക്ക് പണയം വെക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി പറഞ്ഞു. ദ്വിദിന പണിമുടക്കിന്റെ ഭാഗമായി നടന്ന ധർണാസമരങ്ങളുടെ ജില്ലതല ഉദ്ഘാടനം കൽപറ്റയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരായ സമരം വിജയത്തിലെത്തുകതന്നെ ചെയ്യും. എഴുപതിലേറെപ്പേർ മരിച്ചുവീണിട്ടും കര്‍ഷകര്‍ ഇച്ഛാശക്തിയോടെ സമരം ചെയ്ത് വിജയം നേടിയത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍, കൂട്ടായി ബഷീര്‍, സി. മൊയ്തീന്‍കുട്ടി, ടി. മണി, ഡി. രാജന്‍, കെ. സുഗതന്‍, സി. ജയപ്രസാദ്, കെ. റഫീഖ്, വി. ഹാരിസ്, പി.കെ. അബു, കെ.കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി: ഐക്യട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി മാനന്തവാടിയിൽ സമരകേന്ദ്രം ആരംഭിച്ചു. എം.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടി.എ. റെജി, ടി.കെ. പുഷ്പൻ, എം. റെജിഷ്, സി.പി. മുഹമ്മദാലി, നിഖിൽ പത്മനാഭൻ, ജോയി കടവൻ, കെ. സജീവൻ, രമാദേവി എന്നിവർ സംസാരിച്ചു. മാനന്തവാടി: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എടവക പഞ്ചായത്ത് സംയുക്ത സമരസമിതി പഞ്ചായത്ത് തലത്തിൽ സമര കേന്ദ്രവും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. രണ്ടേനാലിൽ നടന്ന പരിപാടി സംയുക്ത സമരസമിതി ചെയർമാൻ തോട്ടത്തിൽ വിനോദ് ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ബേബി, എച്ച്.ബി. പ്രദീപ് മാസ്റ്റർ, ഇബ്രായി മുതുവോടൻ, കെ.ആർ. ജയപ്രകാശ്, ജോഷി വാണാക്കുടി, പി. സന്തോഷ് കുമാർ, ഗിരിജ സുധാകരൻ, സിദീഖ് തോക്കൻ, കെ.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. പനമരം: ദ്വിദിന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് പനമരത്ത് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. 48 മണിക്കൂർ നീളുന്ന സമര കേന്ദ്രം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഇബ്രാഹിം പടയൻ ഉദ്ഘാടനം ചെയ്തു. കെ.ടി. സുബൈർ അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ കെ.സി. ജബ്ബാർ, കെ.പി. ഷിജു, സജേഷ് സെബാസ്റ്റ്യൻ, കെ. പത്മിനി, കെ.എം. ബിജു, കെ. മനോജ്, ദേവകുമാർ, പി. ബിജു, എ.കെ. രാഗേഷ് എന്നിവർ സംസാരിച്ചു, കെ.ടി. നിസാം, ബേബി തുരുത്തിയിൽ, കാദർകുട്ടി കാര്യാട്ട്, കാഞ്ഞായി മൂസ, സുലൈമാൻ സന്തോഷ് മണി തുടങ്ങിയവർ നേതൃത്വം നൽകി. കൽപറ്റ: രാജ്യത്തെ തൊഴിലാളികളെ ഇല്ലായ്മ ചെയ്യാനുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വയനാട് പ്രസ് ക്ലബും. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തില്‍ പ്രകടനം നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ചുങ്കം പരിസരത്തെ സമര പന്തലിലെത്തിയും അഭിവാദ്യമര്‍പ്പിച്ചു. പ്രകടനത്തിനുശേഷം നടന്ന ഐക്യദാർഢ്യ സദസ്സ്​ പി.ഒ. ഷീജ ഉദ്ഘാടനം ചെയ്തു. എന്‍.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍, ടി.എം. ജയിംസ്, കൃഷ്ണകുമാര്‍, വി.ആര്‍. രാകേഷ്, അനീസ് അലി, ജോമോന്‍ ജോസഫ് എന്നിവർ സംസാരിച്ചു. ഷാമില്‍ അമീന്‍, ജെയ്‌സണ്‍ കെ. തോമസ്, ജാഷിദ് കരീം, ജിന്‍സ് തോട്ടുങ്കര, പ്രേമലത എന്നിവര്‍ പ്രകടനത്തിനും ഐക്യദാർഢ്യ സദസ്സിനും നേതൃത്വം നല്‍കി. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുല്ല സ്വാഗതവും ഇല്യാസ് പള്ളിയാല്‍ നന്ദിയും പറഞ്ഞു. MONWDL1 ദേശീയ പണിമുടക്കിനെ തുടർന്ന് വിജനമായ കൽപറ്റ ടൗൺ MONWDL15 സുൽത്താൻ ബത്തേരിയിൽ വാഹനങ്ങൾ തടയുന്ന സമരാനുകൂലികൾ MONWDL7 ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന ധര്‍ണാസമരങ്ങളുടെ ജില്ലതല ഉദ്ഘാടനം സംയുക്ത ട്രേഡ് യൂനിയന്‍ ചെയര്‍മാന്‍ പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു MONWDL8 പനമരത്ത് നടന്ന സംയുക്ത സമരസമിതി പ്രകടനം MONWDL9 വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച പണിമുടക്ക് ഐക്യദാർഢ്യ സദസ്സ്​ പി.ഒ. ഷീജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.