വെള്ളമുണ്ട: ആദിവാസി ക്ഷേമത്തിനു കോടികൾ ഒഴുക്കുമ്പോഴും വേനൽമഴയിൽപോലും ദുരിതം പേറി ആദിവാസി കുടുംബങ്ങൾ. ആദിവാസി കുടുംബങ്ങൾക്കുള്ള വീടുനിർമാണം തകൃതിയായി മുന്നേറുമ്പോഴും ജില്ലയിലെ ഭൂരിപക്ഷം കോളനികളിലും ചോരുന്ന കൂരകൾ ഇന്നും ദുരിതക്കാഴ്ചയാണ്. ചാറ്റൽമഴ പെയ്താൽ പോലും കിടന്നുറങ്ങാനാവാത്ത കൂരകളിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ ഉണ്ടാടി, വാളാരംകുന്ന്, മംഗലശ്ശേരി കോളനികൾ, തൊണ്ടർനാട് കുഞ്ഞോം കോളനി, പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുര ഡാമിനരികിലെ കോളനികൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആദിവാസി കുടുംബങ്ങൾ പ്രയാസമനുഭവിക്കുകയാണ്. ഡാം നർമാണത്തിനു കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളടക്കം രണ്ടു പതിറ്റാണ്ടിനുശേഷവും പുനരധിവാസ ഭൂമിയിൽ ദുരിതജീവിതം നയിക്കുന്നത് പതിവുകാഴ്ചയാണ്. പണിയ വിഭാഗത്തിന്‍റെ കോളനികളിലാണ് ആദിവാസികൾ പ്ലാസ്റ്റിക് ഷെഡുകളിൽ താമസിക്കുന്നത്. 76 വയസ്സുള്ള വെളിച്ചിയും മകനും മക്കളും താമസിക്കുന്ന പ്ലാസ്റ്റിക് കൂര ആരിലും സങ്കടമുയർത്തുന്ന കാഴ്ചയാണ്. കാറ്റടിച്ചാൽ പറന്നുപോകുന്ന കൂരകളിൽ നാലും അഞ്ചും ജീവിതങ്ങൾ ഒറ്റമുറിയിൽ വെള്ളം കിനിയുന്ന നിലത്താണ് കിടക്കുന്നത്. പുതുതായി നിർമിച്ച വീടുകൾ പോലും വാസയോഗ്യമല്ലെന്ന് ആദിവാസികൾ പറയുന്നു. വാസയോഗ്യമല്ലാത്ത കുടിലുകളിൽ വിദ്യാർഥികളുടെ പഠനവും അവതാളത്തിലാണ്. ഓൺലൈൻ പഠനത്തിനായി നൽകിയ ലാപ്ടോപ്പുകൾ ചോരുന്ന കൂരയിൽ മഴയിലും ചളിയിലും നശിക്കുന്നതായും പരാതിയുണ്ട്. SUNWDL12 ആദിവാസി കോളനിയിലെ ചോരുന്ന കൂരകളിലൊന്ന് ---------------------------------------------------------------------------------- പാലാക്കുളി ചെക്ക് ഡാം ഉദ്ഘാടനം കൽപറ്റ: കാർഷിക മേഖലയെ സംരക്ഷിക്കാൻ ചെക്ക്ഡാമുകൾ നിർമിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കബനി റിവർ ബേസിൻ പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി പാലാക്കുളിയിൽ നിർമിച്ച ചെക്ക്ഡാം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലാക്കുളി ചെക്ക് ഡാം സംരക്ഷണ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ അനുവദിച്ചു. പാലാക്കുളി, കുഴിനിലം ഭാഗങ്ങളിലെ കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും ജലക്ഷാമം അനുഭവപ്പെടുന്നതിനുള്ള പരിഹാരമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലാക്കുളി തോടിന് കുറുകെ 1.50 മീറ്റർ ഉയരത്തിലും 30 മീറ്റർ നീളവുമുള്ള ചെക്ക്ഡാമും കൂടാതെ ഇരുകരകളിലുമായി മൂന്നു മീറ്റർ ഉയരത്തിലും 123 മീറ്റർ നീളത്തിലുമുള്ള കോൺക്രീറ്റ് പാർശ്വഭിത്തിയുമാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുള്ളത്. 89,45,259 രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവ്. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡി. അനിത റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, സൂപ്രണ്ടിങ് എൻജിനീയർ എം.കെ. മനോജ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി.പി. വിനോദൻ, കൗൺസിലർമാരായ എം. നാരായണൻ, ലേഖ രാജീവൻ, ഷൈനി ജോർജ്, പുഷ്പ രാജൻ തുടങ്ങിയവർ സംസാരിച്ചു. ------------------------------------------- ജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ് കൽപറ്റ: ജില്ലയില്‍ ഞായറാഴ്ച 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ 111 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 104 പേര്‍ വീടുകളിലാണ് കഴിയുന്നത്. 93 സാമ്പിളുകള്‍ ഞായറാഴ്ച പരിശോധനക്ക് അയച്ചു. --------------------------------- കായികതാരങ്ങളെ അനുമോദിച്ചു തരുവണ: കൊൽക്കത്തയിൽ നടന്ന ദേശീയ ടെന്നിസ് ബാൾ ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തെ പ്രതിനിധാനംചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ച തരുവണ ജി.എച്ച്.എസ്.എസിലെ വിദ്യാർഥികളായ ടി. സനീഷ്, എൻ. അശ്വന്ത്, എ.സി. മുഹമ്മദ് ഫസീൻ എന്നിവരെ അനുമോദിച്ചു. നാഗ്പൂരിൽ നടക്കുന്ന സീനിയർ നാഷനൽ ടെന്നിസ് ബാൾ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന കേരള ടീമിന്‍റെ മാനേജറും തരുവണ ഹയർസെക്കൻഡറി കായിക അധ്യാപികയുമായ പി.വി. മേഴ്‌സിയുടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് വിദ്യാർഥികൾ. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഇ.വി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ സീനത്ത് വൈശ്യൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഇമ്മാനുവൽ അഗസ്റ്റിൻ, എം.പി. രവീന്ദ്രൻ, എസ്.എം.സി ചെയർമാൻ കെ.സി.കെ. നജുമുദ്ദീൻ, പ്രധാനാധ്യാപകൻ ജീറ്റോ ലൂയിസ്, പി.ടി.എ. വൈസ് പ്രസിഡന്‍റ് നൗഫൽ പള്ളിയാൽ, പ്രസീദ, മമ്മൂട്ടി മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ, കെ.കെ. ജംഷീർ, എം. റഫീഖ് തുടങ്ങിയവർ സംസാരിച്ചു. SUNWDL11 ദേശീയ ടെന്നിസ് ബാൾ ക്രിക്കറ്റ് ടൂർണമെന്‍റിൽ മികച്ച പ്രകടനം കാഴ്ചവെച്ച തരുവണ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾക്ക് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി സർട്ടിഫിക്കറ്റ് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.