സ്പന്ദനം സമൂഹവിവാഹ സംഗമം

മാനന്തവാടി: സ്പന്ദനം സന്നദ്ധ സംഘടനയുടെ പതിനാറാം വാർഷികവും സമൂഹവിവാഹ സംഗമവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്പന്ദനം പ്രസിഡന്‍റ്​ ഡോ. എ. ഗോകുൽദേവ് അധ്യക്ഷത വഹിച്ചു. വിവിധ ഗോത്രവിഭാഗങ്ങളില്‍പെട്ട 10 ദമ്പതികളുള്‍പ്പെടെ 22 പേരുടെ വിവാഹമാണ് മാനന്തവാടി സെന്‍റ്​ പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്. സ്പന്ദനം മുഖ്യരക്ഷാധികാരി മാനന്തവാടി താന്നിക്കല്‍ സ്വദേശി ജോസഫ് ഫ്രാന്‍സിസ് വടക്കേടത്തിന്‍റെ രണ്ടു മക്കളുടെ വിവാഹ സൽക്കാരച്ചടങ്ങിനൊപ്പമാണ് സാമൂഹവിവാഹ സംഗമം ഒരുക്കിയത്. ഓരോ നവദമ്പതികള്‍ക്കും സ്വര്‍ണാഭരണവും വിവാഹ വസ്ത്രങ്ങളും നൽകി. ഒ.ആർ. കേളു എം.എൽ.എ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ ചെയർപേഴ്‌സൻ സി.കെ. രത്‌നവല്ലി, ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എച്ച്.ബി. പ്രദീപ് മാസ്റ്റർ, നീലഗിരി കോളജ് ചെയർമാൻ റാഷിദ്‌ ഗസാലി, സംഘാടക സമിതി ചെയർമാൻ ഫാ. വർഗീസ് മറ്റമന തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.