മാനന്തവാടി: വയനാടിന്‍റെ വിനോദസഞ്ചാര സാധ്യതകളിലേക്ക് പുത്തൻ കാൽവെപ്പുമായി ദ നെസ്റ്റ് ടൂറിസം സഹകരണ സംഘം പ്രവർത്തനമാരംഭിക്കുന്നു. കാട്ടിക്കുളത്തെ തിരുനെല്ലി സർവിസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫിസിന്‍റെ ഉദ്ഘാടനം മാർച്ച് 26ന് രാവിലെ ഒമ്പതിന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് വാർത്തസമ്മേളനത്തിൽ നെസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഒ.ആർ. കേളു എം.എൽ.എ വെബ്സൈറ്റ് ഉദ്ഘാടനവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ടൂർ പാക്കേജ് ഉദ്ഘാടനവും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ നെസ്റ്റ് പ്രസിഡന്‍റ് കെ.പി. ഷിജു, സെക്രട്ടറി സൈനബ, സ്വാഗതസംഘം കൺവീനർ വി.ബി. അഖിൽ, സൊസൈറ്റി ഡയറക്ടർമാരായ നജ്മുദ്ദീൻ, വി.ആർ. പ്രവീജ്, ശാരദ സജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.