സാലീസ്ബറി ബോർഡ് അംഗങ്ങൾ നിരാഹാര സമരം നടത്തി

ഗൂഡല്ലൂർ: രണ്ടാംമൈൽ സാലീസ്ബറിയിൽ പ്രവർത്തിക്കുന്ന സഹകരണ ടീ ഫാക്ടറി ചെയർമാൻ അബ്ബാസിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഫാക്ടറി എം.ഡി. ബോർഡ് യോഗം വിളിച്ചുചേർക്കാത്തതിൽ പ്രതിഷേധിച്ച് ബോർഡ് അംഗങ്ങൾ നിരാഹാര സമരം നടത്തി. തേയില സംഭരണം, ഫാക്ടിയുടെ പ്രവർത്തനത്തിലേക്കുള്ള വിറക് വാങ്ങൾ ഉൾപ്പെടെ കാര്യങ്ങൾ ബോർഡ് അംഗങ്ങളുടെ അറിവോടെയല്ല ചെയ്യുന്നതെന്നും ചെയർമാന്റെ തന്നിഷ്ട തീരുമാനവും നടപടികളുംമൂലം ഫാക്ടറിയുടെ മുന്നോട്ടുള്ള പ്രവർത്തത്തെ ബാധിക്കുന്നതായി സമരം നടത്തുന്നവർ ആരോപിച്ചു. ചെയർമാന്റെ വിശ്വാസം നഷ്ടപ്പെട്ടതായും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യോഗം വിളിച്ചുചേർക്കാൻ എം.ഡി തയാറാവണമെന്നും ആവശ്യപ്പെട്ടു. ആർ. രാജഗോപാൽ, ടി.ജെ. തങ്കച്ചൻ, കെ.വി. ജോർജ്, കെ. ധർമലിംഗം, ജി. അന്നകുട്ടി, വസന്ത എന്നിവർ പ​ങ്കെടുത്തു. GDR FASTING2: സാലീസ്ബറി ബോർഡ് അംഗങ്ങൾ നടത്തിയ നിരാഹാര സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.