ഹിജാബ് വിധി പുനപരിശോധിക്കണം- കാന്തപുരം

ഹിജാബ് വിധി പുനഃപരിശോധിക്കണം -കാന്തപുരം ഗൂഡല്ലൂർ: ഹിജാബ് ധരിച്ച് വിദ്യാർഥികൾ സ്കൂളിൽ പോകുന്നത് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. പാടന്തറ മർകസിൽ സനദ് ദാനം സമ്മാനിച്ചശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യത്ത് ഏതു മതക്കാരനും ഏത് ആശയക്കാർക്കും അവരുടെ മതമനുസരിച്ച് ആശയപരമായി പ്രവർത്തിക്കാനും ജീവിക്കാനും ഇന്ത്യൻ ഭരണഘടന പൂർണസ്വാതന്ത്ര്യം നൽകുന്നുണ്ട്. ഓരോരുത്തരുടെയും മതാനുഷ്ഠാന ആശയം അനുസരിച്ച് ജീവിക്കാനുള്ള ഭരണഘടനാനിയമം ഇല്ലാതായിപ്പോകുന്ന രീതിയിലേക്ക് കോടതിവിധികൾ ഉണ്ടാവരുത്. കോടതിവിധികൾക്കനുസരിച്ച് ഇസ്‍ലാമിക മതാനുഷ്ഠാനങ്ങളും ജീവിതരീതികളും മാറ്റാൻ കഴിയില്ലെന്നും കാന്തപുരം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.