ദേവർഷോലയിൽ ഡി.എം.കെ-കോൺഗ്രസ് ഭരണം

ഗൂഡല്ലൂർ: ദേവർഷോല ടൗൺ പഞ്ചായത്തിൽ ഡി.എം.കെ- കോൺഗ്രസ് ഭരിക്കും. ഡി.എം.കെയുടെ വള്ളിയാകും പ്രസിഡൻറ്. കോൺഗ്രസിന്റെ യൂനുസ് ബാബു വൈസ് പ്രസിഡന്റാകും. സി.പി.എമ്മിന്റെ ജോസിനെയാണ് ഔദ്യോഗിക വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രഖ്യാപിക്കപ്പെട്ടത്. വോട്ടെടുപ്പ് ദിവസം അഞ്ചുപേർ മത്സരത്തിനെത്തി. മുസ്‌ലിംലീഗിന്റെ വി.കെ. ഹനീഫ, എ.വി.ജോസ്, യൂനുസ് ബാബു, ഡി.എം.കെയുടെ മൂർത്തി, മാധേവ് എന്നിവരാണ് മത്സരത്തിന് എത്തിയത്. മൂർത്തി പിന്മാറി. ഇതുകാരണം രണ്ട് ഘട്ട വോട്ടെടുപ്പ് വേണ്ടിവന്നു. രണ്ടാം ഘട്ടത്തിൽ യൂനുസ് ബാബുവിന് 12ഉം ഡി.എം.കെയുടെ മാധവിന് ആറും വോട്ട് ലഭിച്ചു. സി.പി.എമ്മിന്റെ ജോസിന് ആദ്യറൗണ്ടിൽ രണ്ടു വോട്ടും രണ്ടാമത് റൗണ്ടിൽ മൂന്നു വോട്ടുമാണ് ലഭിച്ചത്. GDR DVS VALLI. GDR DVS YUNUS BABU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.