തിരുനെല്ലി ക്ഷേത്രം ചുറ്റമ്പലത്തിന് തറക്കല്ലിട്ടു

മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുതുക്കിപ്പണിയുന്ന ചുറ്റമ്പലത്തിന് തറക്കല്ലിട്ടു. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, കെ.സി. സദാനന്ദൻ, പി.കെ. പ്രേമചന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് അംഗം കെ. രാമചന്ദ്രൻ, പി. വാസുദേവനുണ്ണി, കെ. അനന്തൻ നമ്പ്യാർ, എം. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. തിരുനെല്ലി ദേവസ്വത്തിന്റെ തനത് ഫണ്ടിന് പുറമേ പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന സഹായത്തോടെയാണ് ചുറ്റമ്പലം പുതുക്കിപ്പണിയുന്നത്. ക്ഷേത്രത്തിന്റെ പൗരാണിക തനിമ നിലനിർത്തിയാണ് പ്രവൃത്തികൾ പൂർത്തിയാക്കുക. എട്ടു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.