സിനിമ പ്രേമിയായ പോസ്റ്റുമാസ്റ്റർക്ക് തിയറ്ററിൽ യാത്രയയപ്പ് ചടങ്ങ്

പുൽപള്ളി: സിനിമ പ്രേമിയായ പോസ്റ്റുമാസ്റ്റർക്ക് സിനിമ തിയറ്ററിൽ യാത്രയയപ്പ് ചടങ്ങ് നടത്തി. പുൽപള്ളി കബനിഗിരി പോസ്റ്റോഫിസിലെ പോസ്റ്റുമാനായ കൃഷ്ണൻകുട്ടിക്കാണ് പുൽപള്ളിയിലെ തപാൽ കുടുംബം വ്യത്യസ്ത യാത്രയയപ്പ് ഒരുക്കിയത്. പുൽപള്ളി ബ്ലൂമൂൺ തിയറ്ററിലായിരുന്നു യാത്രയയപ്പ് ചടങ്ങ്. കബനിഗിരി ബ്രാഞ്ചിൽ 25 വർഷം പോസ്റ്റുമാനായി സേവനമനുഷ്ഠിച്ച ചേപ്പില കൃഷ്ണൻകുട്ടിക്കാണ് വേറിട്ട യാത്രയയപ്പ് ഒരുക്കിയത്. വലിയ സിനിമ പ്രേമിയായിരുന്നു കൃഷ്ണൻകുട്ടി. ഒറ്റ സിനിമ പോലും വിടാതെ കാണും. വയനാട്ടിൽ സിനിമ തിയറ്റർ ഇല്ലാതിരുന്ന കാലത്ത് കോഴിക്കോടടക്കമുള്ള സ്ഥലങ്ങളിൽ പോയി സിനിമ കണ്ടിരുന്നു. കോവിഡ് കാലത്ത് മാത്രമാണ് സിനിമ മുടങ്ങിയത്. തപാൽ വകുപ്പ് അസി. സൂപ്രണ്ട് രാഗേഷ് രവി ഉപഹാരം സമ്മാനിച്ചു. പി.സി. രാജീവ്, മനോഹരൻ, ബഷീർ, ശരത് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. SATWDL13 കൃഷ്ണൻകുട്ടിക്ക് തപാൽ വകുപ്പ് അസി. സൂപ്രണ്ട് രാഗേഷ് രവി ഉപഹാരം സമ്മാനിക്കുന്നു ഒളിമ്പിക് ഫുട്‌ബാൾ മേള: 'ഓൾ അമ്പലവയൽ' ഫൈനൽ ഇന്ന് Must അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന ഒളിമ്പിക് ഫുട്‌ബാൾ മേളയുടെ കലാശപ്പോരിൽ ഞായറാഴ്ച ആതിഥേയ ടീമുകൾ കിരീടത്തിനായി മാറ്റുരക്കും. ഡൈന അമ്പലവയലും എഫ്‌.സി അമ്പലവയലും തമ്മിലാണ് ഫൈനൽ പോരാട്ടം. സെമിഫൈനലിൽ ടി.എസ്.എ മീനങ്ങാടിയെ പരാജയപ്പെടുത്തിയാണ് ഡൈന ക്ലബ് ഫൈനലിൽ ഇടമുറപ്പിച്ചത്. ഇരുടീമും നിശ്ചിതസമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ ഷൂട്ടൗട്ടിലായിരുന്നു ഡൈനയുടെ വിജയം. ഡൈന അമ്പലവയലിന്റെ ഗോൾകീപ്പർ രണ്ട് സ്​പോട്കിക്കുകൾ തടഞ്ഞിട്ടപ്പോൾ 5-3നായിരുന്നു ജയം. രണ്ടാം സെമിഫൈനലിൽ എഫ്‌.സി അമ്പലവയൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യു​നൈറ്റഡ് എഫ്.സി വയനാടിനെ പരാജയപ്പെടുത്തിയത്. ഫൈനൽ മത്സരം ഞായറാഴ്ച വൈകീട്ട് 4.30ന് അമ്പലവയൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.