പുലി കെണിയിൽ കുടുങ്ങിയ സംഭവം: എസ്‌റ്റേറ്റ് ഉടമകൾക്കെതിരെ കേസ്​

മേപ്പാടി: പുലി കേബിൾ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസ്​ രജിസ്റ്റർ ചെയ്തു. മേപ്പാടി കള്ളാടി വെള്ളപ്പൻകണ്ടിയിലെ സ്വകാര്യ തോട്ടത്തിലെ കുളത്തിന്‍റെ കരയിൽ തിങ്കളാഴ്ചയാണ് അഞ്ച്​ വയസ്സ്​ തോന്നിക്കുന്ന പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പധികൃതർ മയക്കുവെടി വെച്ച് പുലിയെ കൂട്ടിലാക്കി രക്ഷപ്പെടുത്തി പിന്നീട് വനത്തിൽ വിടുകയായിരുന്നു. കാട്ടുപന്നിയെ കുടുക്കാൻ ബോധപൂർവം വെച്ച കേബിൾ കെണിയിലാണ് പുലി കുടുങ്ങിയതെന്ന നിഗമനത്തിലാണ് വനം വകുപ്പധികൃതർ. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ തോട്ടം ഉടമകൾ, സൂപ്പർവൈസർമാർ എന്നിവർക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്​. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് മേപ്പാടി റേഞ്ച് അധികൃതർ പറഞ്ഞു. THUWDL14 മേപ്പാടി കള്ളാടി വെള്ളപ്പൻകണ്ടിയിലെ സ്വകാര്യ തോട്ടത്തിനുള്ളിൽ പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയ നിലയിൽ (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.