നിലമ്പൂർ-കോഴിക്കോട്-ഗൂഡല്ലൂർ കെ.എസ്.ആർ.ടി.സി ബസ്​ സർവിസ് ആരംഭിച്ചു

ഗൂഡല്ലൂർ: കെ.എസ്.ആർ.ടി.സിയുടെ നിലമ്പൂർ ഡിപ്പോയിൽനിന്ന് കോഴിക്കോട്-ഗൂഡല്ലൂർ ബസ്​ സർവിസ് ആരംഭിച്ചു. നിലമ്പൂരിൽനിന്ന്​ രാവിലെ 5.50 പുറപ്പെട്ട് വഴിക്കടവിലേക്ക് വരുകയും വഴിക്കടവിൽനിന്ന്​ 6.35ന് കോഴിക്കോടേക്ക് പുറപ്പെട്ട് അവിടെ നിന്ന് രാവിലെ 10.15ന്​ ഗൂഡല്ലൂരിൽ എത്തും. ഗൂഡല്ലൂരിൽനിന്ന്​ ഉച്ച കഴിഞ്ഞ്​ 2.45ന് കോഴിക്കോട് തിരിക്കുകയും ചെയ്യും. രാത്രി 7.20ന്​ കോഴിക്കോട് നിന്നും നിലമ്പൂർ വരെ സർവിസ് നടത്തുന്ന വിധത്തിലാണ് പുതിയ സർവിസ്. ഈ റൂട്ട് ആവശ്യപ്പെട്ട സാമൂഹികപ്രവർത്തകൻ ടി.ടി. ഷംസുദ്ദീനെയും സർവിസ് ആരംഭിച്ച വിവരം അധികൃതർ അറിയിച്ചു. GDR KSRTC:കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോയിൽനിന്ന് ഗൂഡല്ലൂരിലേക്ക് സർവിസ് നടത്തുന്ന ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.