പൊഴുതന: മലബാർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ ഐ.എൻ.ടി.യു.സി പൊഴുതന ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹാരിസൺസ് മലയാളം അച്ചൂർ എസ്റ്റേറ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മിനിമം കൂലി 800 രൂപയാക്കുക, ഗാർഡൻ ആശുപത്രി പുനഃസ്ഥാപിക്കുക, ഫാക്ടറിയിലെ അഴിമതി അവസാനിപ്പികുക, എസ്റ്റേറ്റ് പാഡികൾ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മലബാർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പൊഴുതന ഏരിയ സെക്രട്ടറി ശശി എച്ചൂർ അധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡൻറ് ഒ.പി. ഷൗക്കത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുനീർ ഗുപ്ത, നാണത്ത് സുലൈമാൻ, ജഷീർ കടവത്ത്, യൂസുഫ് അറബി, എൻ. വിനോദ്, എ. അച്യുതൻ, സതീഷ് നായർ, ആർ. രാജൻ എന്നിവർ സംസാരിച്ചു. ശിവൻ ആനോത്ത്, ശറഫലി, കെ. നാസർ, നാസർ, ശ്രീജിത്ത് വേങ്ങത്തോട്, മുരിഗൻ കുറിച്യർമല, റിയാസ്, അറുമുഖൻ, യു. മുകുന്ദൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി. MONWDL3 മലബാർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ ഐ.എൻ.ടി.യു.സി ഹാരിസൺസ് മലയാളം അച്ചൂർ എസ്റ്റേറ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക വിതരണം ചെയ്യണം കൽപറ്റ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഐ.എൻ.ടി.യു.സി യൂത്ത് വിങ് കൽപറ്റ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ആവശ്യപ്പെട്ടു. റീജനൽ പ്രസിഡന്‍റ് അരുൺ ദേവ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. സി. ജയപ്രസാദ്, ബി. സുരേഷ്ബാബു, ഗിരീഷ് കൽപറ്റ, നജീബ് പിണങ്ങോട്, നോറീഷ് മേപ്പാടി, ഹർഷൽ കോണാടൻ, ഡിന്‍റോ ജോസ് തുടങ്ങിയവർ സംസാരിച്ചു. ഷാഫി പുൽപ്പാറ ക്ലാസെടുത്തു. MONWDL4 ഐ.എൻ.ടി.യു.സി യൂത്ത് വിങ് റീജനൽ ക്യാമ്പ് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു സമന്വയ പദ്ധതി: ജില്ലയില്‍ രജിസ്ട്രേഷന്‍ തുടങ്ങി കൽപറ്റ: സംസ്ഥാന സാക്ഷരത മിഷൻെറ സമന്വയ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10ാം തരം തുല്യത പരീക്ഷക്കുള്ള ട്രാന്‍സ്ജെന്‍ഡേഴ്സ് രജിസ്ട്രേഷന്‍ തുടങ്ങി. ട്രാന്സ്െജന്ഡര് ശിവാങ്കിനിയില്‍നിന്ന് രജിസ്ട്രേഷന്‍ ഫോം ജില്ല പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ് സ്വീകരിച്ചു. സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സ്വയ നാസര്‍, പി.വി. ജാഫര്‍, എം.എസ്. ഗീത, കെ. വസന്ത തുടങ്ങിയവര്‍ പങ്കെടുത്തു. പാതി വഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന മുഴുവന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തുടര്‍വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള സംസ്ഥാന സാക്ഷരത മിഷന്‍ പദ്ധതിയാണ് സമന്വയ. സൗജന്യ പഠനത്തോടൊപ്പം സ്‌കോളര്‍ഷിപ്പും സമന്വയയില്‍ അനുവദിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനു പ്രത്യേക തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും ഇതിനായി സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. സ്‌കോളര്‍ഷിപ് നല്‍കാന്‍ തുടങ്ങിയതോടെ കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ പഠനത്തില്‍ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ട്രാന്‍സ്‌ജെന്‍ഡറുകളായ രണ്ടുപേരാണ് സമന്വയയിലൂടെ പഠനം പൂര്‍ത്തിയാക്കിയത്. box ശിവാങ്കിനിയുടെ ലക്ഷ്യം സ്വന്തമായൊരു ജോലി കൽപറ്റ: പഠനം പാതിവഴിയില്‍ നിര്‍ത്തിയ തൃക്കൈപ്പറ്റ സ്വദേശി ശിവാങ്കിനി ഇനി തുടര്‍ന്ന് പഠിക്കും. സംസ്ഥാന സാക്ഷരത മിഷന്‍ തുടര്‍പഠന പദ്ധതി സമന്വയയാണ് ശിവാങ്കിനിക്ക് തുണയാകുന്നത്. '10ാം തരം വിജയിക്കണം, തുടര്‍പഠനത്തിലൂടെ സ്വന്തമായൊരു ജോലി വേണം' - പ്രതീക്ഷകളോടെ ശിവാങ്കിനി പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പ് ശിവാങ്കിനി 10ാം ക്ലാസ് വരെ പഠിച്ചിരുന്നു. പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. അതോടെ പാതിവഴിയില്‍ പഠനം മുടങ്ങി. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവസരം ലഭിക്കാത്തതിനാല്‍ കഴിഞ്ഞില്ല. തന്നെപ്പോലെയുള്ള പല ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും നേരിട്ടറിയാമെന്നും അവരെകൂടി സമന്വയയിലേക്ക് കൂടെകൂട്ടുമെന്നും ശിവാങ്കിനി പറഞ്ഞു. MONWDL5 സംസ്ഥാന സാക്ഷരത മിഷൻ സമന്വയ പദ്ധതിയുടെ ഭാഗമായി 10ാംതരം തുല്യത പരീക്ഷക്കുള്ള രജിസ്ട്രേഷന്‍ ജില്ല പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ് ശിവാങ്കിനിയിൽനിന്ന് സ്വീകരിക്കുന്നു Must with photo ആദിവാസി ക്ഷേമസമിതി ധർണ വെള്ളമുണ്ട: കേന്ദ്ര ബജറ്റിൽ ആദിവാസികൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) നേതൃത്വത്തിൽ വെള്ളമുണ്ടയിൽ ധർണ നടത്തി. എ.കെ.എസ് ഏരിയ സെക്രട്ടറി കെ. രാമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്‍റ് വി.എൻ. ഉണ്ണി അധ്യക്ഷതവഹിച്ചു. കർഷക സംഘം ജില്ല കമ്മിറ്റി അംഗം എം. മുരളീധരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി. കല്യാണി, സി. ബാവ എന്നിവർ സംസാരിച്ചു. MONWDL6 കേന്ദ്ര ബജറ്റിൽ ആദിവാസികൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി വെള്ളമുണ്ടയിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.