മരം കയറ്റിറക്ക് തൊഴിലാളി സമരം ഒത്തുതീർപ്പാക്കണം

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ മരം കയറ്റിറക്ക് തൊഴിലാളിസമരം ഒത്തുതീർപ്പാക്കി കർഷകരുടെ ദുരിതം അകറ്റാൻ നടപടിയുണ്ടാവണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമരം കാരണം കർഷകരുടെ തോട്ടങ്ങളിൽ മരങ്ങൾ മുറിച്ചിട്ടനിലയിലാണ്. കർഷകർക്ക് മരത്തി‍ന്റെ പണം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. യൂനിയൻ നേതാക്കളുടെ പിടിവാശികാരണം കർഷകരുടെ തോട്ടങ്ങളിൽ മുറിച്ച മരങ്ങൾ കെട്ടിക്കിടക്കുകയാണ്. പ്രശ്നം പരിഹരിക്കേണ്ട ലേബർ വകുപ്പ്​ അധികൃതർ ഇക്കാര്യത്തിൽ മൗനംപാലിക്കുകയാണെന്നും ഇവർ ആരോപിച്ചു. നിലവിൽ വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ കർഷകർ ബാങ്ക് വായ്പയും മറ്റുമടക്കാനാണ് തോട്ടത്തിലെ മരങ്ങൾ വിൽപന നടത്തുന്നത്. സർക്കാർ ഫണ്ട് അനുവദിച്ചില്ല എന്നകാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വന്യമൃഗങ്ങൾ നശിപ്പിച്ച കാർഷികവിളകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കർഷക കോൺഗ്രസ് ഭാരവാഹികളായ പി.എം. ബെന്നി, പാലോസ് മുട്ടംതൊടി, റീന ജോർജ്, ഇ.ജെ. ഷാജി, ജോർജ് അറുകാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.