മാനന്തവാടി: കുറുക്കൻമൂലയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുമൃഗങ്ങളുടെ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാവണമെന്ന് മാനന്തവാടി നഗരസഭ കോൺഗ്രസ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2021 നവംബർ മുതൽ ഒരുമാസത്തോളം ഉണ്ടായ കടുവ ആക്രമണത്തിൽ കുറുക്കൻമൂല, പയ്യമ്പള്ളി പ്രദേശങ്ങളിൽ 17 വളർത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. തുച്ഛമായ നഷ്ടപരിഹാരമായിരുന്നു വനംവകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കമ്മിറ്റി രൂപവത്കരിച്ച് നഷ്ടപരിഹാരം തീരുമാനിക്കുകയും ജില്ലയിലെ എം.എൽ.എമാരുടെയും തദ്ദേശസ്ഥാപന അധ്യക്ഷരുടെയും ജില്ല വികസനസമിതിയുടെയും തീരുമാനം അംഗീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല. സ്ഥലം എം.എൽ.എ കൂടിയായ ഒ.ആർ. കേളുവിന്റെ ഭാഗത്തും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും കോൺഗ്രസ് കൗൺസിലർമാർ കുറ്റപ്പെടുത്തി. കമ്മിറ്റി തീരുമാനിച്ച നഷ്ടപരിഹാരത്തുക ഉടൻ നൽകിയില്ലെങ്കിൽ പ്രത്യക്ഷസമരം നടത്തുമെന്ന് അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ഷിബു കെ. ജോർജ്, ആലീസ് സിസിൽ, റ്റിജി ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.