ഗൂഡല്ലൂർ: കോൺഗ്രസ് ഗൂഡല്ലൂർ നഗര വൈസ് പ്രസിഡൻറും സജീവ പാർട്ടി പ്രവർത്തകനുമായ സുൽഫി എന്ന സുൽഫിക്കർ അലിയെ കോൺഗ്രസ് പാർട്ടിയുടെ ഭാരവാഹിത്വത്തിൽനിന്നും അടിസ്ഥാന അംഗത്വത്തിൽനിന്നും സംസ്ഥാന പ്രസിഡൻറ് കെ.എസ്. അഴഗിരിയുടെ അനുമതിയോടെ പുറത്താക്കിയതായി നീലഗിരി ജില്ല പ്രസിഡൻറ് ആർ. ഗണേഷ് എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഗൂഡല്ലൂർ നഗരസഭ പത്താം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന സി. ഉസ്മാന് എതിരായി റെബലായി മത്സരിക്കുന്നത് പിൻവലിച്ച് പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സഹകരിക്കണമെന്ന അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് പാർട്ടി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.