ഗൂഡല്ലൂർ: കോത്തഗിരി വനാതിർത്തിയോട് ചേർന്ന എള്ളനല്ലി ഗ്രാമത്തിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. വിവരം ലഭിച്ച വനപാലകൻ സെൽവകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. നീലഗിരി ജില്ല ഫോറസ്റ്റ് ഓഫിസർ ഭോസ്ലെ സച്ചിൻ തുക്കാറാമിന്റെ സാന്നിധ്യത്തിൽ കുന്നൂർ വെറ്ററിനറി ഡോക്ടർ രാജേഷ് പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് അതേ പ്രദേശത്തുവെച്ച് ദഹിപ്പിച്ചു. 12 വയസ്സുള്ള പെൺപുലിയാണ് ചത്തത്. പ്രായാധിക്യവും അനാരോഗ്യവും മൂലമാണ് പുലി ചാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ യഥാർഥ കാരണം വ്യക്തമാകൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും നോർത്ത് ഡി.എഫ് ഒ പറഞ്ഞു. GDR LEOPARD: കുന്നൂർ എല്ലനല്ലിയിൽ ചത്തനിലയിൽ കണ്ട പുലിയുടെ ജഡം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.