റെപ്കോ ബാങ്ക് പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി

ഗൂഡല്ലൂർ: കേന്ദ്ര സർക്കാറി​‍ൻെറ കീഴിൽ ശ്രീലങ്കൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവർക്കായി തമിഴ്നാട്, കേരളം, കർണാടക, ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആരംഭിച്ച റിപാർട്ടിയേറ്റിവ് കോ-ഓപറേറ്റിവ് ബാങ്ക് (റെപ്കോ ബാങ്ക്) പ്രതിനിധി സഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നു. തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നതായി ആരോപിച്ച് മുൻ പ്രതിനിധികൾ അടക്കമുള്ളവർ പ്രശ്നം ഉയർത്തിയിരുന്നു. പിന്നീട് ചർച്ചയെത്തുടർന്ന് പ്രതിഷേധം ഒഴിവാക്കപ്പെട്ടു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ ഗൂഡല്ലൂർ ശാഖയിൽ നാല് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് 16 പേർ മത്സരിച്ചിരുന്നു. ജ്ഞാനപ്രകാശത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ കലൈശെൽവൻ, അഡ്വ. കൃഷ്ണകുമാർ, സുബ്രഹ്മണ്യൻ എന്നീ നാലു പേരെ തെരഞ്ഞെടുത്തു. പന്തല്ലൂർ ശാഖയിൽ മൂന്നു വിഭാഗമായി മത്സരിച്ചിരുന്നു. ഇവരിൽ കൃഷ്ണ ഭാരതിയാർ, ഡി. ലോകനാഥൻ, രാജ എന്നിവരും മറ്റൊരു വിഭാഗത്തിലെ അഡ്വ. ഗണേശനും തെരഞ്ഞടുത്തു.തെരഞ്ഞെടുപ്പു ഓഫിസർമാരായി പന്തല്ലൂർ,ഗൂഡല്ലൂർ തഹ്സിൽദാർമാരെ നിയോഗിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.