പനിനീർപ്പൂ പ്രദർശനത്തിന്​ മുന്നൊരുക്കം തുടങ്ങി

ഗൂഡല്ലൂർ: ഊട്ടി വസന്തോത്സവത്തി‍ൻെറ ഭാഗമായി നടത്തുന്ന പുഷ്പമേളകളിൽ പ്രധാനമായ വിജയനഗരം സൻെറിനറി റോസ് ഗാർഡനിലെ പനിനീർപ്പൂ പ്രദർശനങ്ങളുടെ മുന്നൊരുക്കത്തി‍ൻെറ ഭാഗമായി റോസ് ചെടികൾ കവാത്ത് ചെയ്യുന്ന പ്രവൃത്തികൾ ഡി.ആർ.ഒ കീർത്തി പ്രിയദർശിനി തുടങ്ങിവെച്ചു. 18 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഗാർഡനിൽ ചുവപ്പ്, മഞ്ഞ, വെള്ള ഉൾപ്പെടെ 4201 ഇനത്തിൽപ്പെട്ട 31,500 റോസ്​ ചെടികളാണുള്ളത്. ശക്തമായ മഞ്ഞുവീഴ്ചമൂലം റോസ് പൂക്കൾ എല്ലാം വാടി കരിഞ്ഞുപോവുകയാണ്. അതിനാലാണ് ഇപ്പോൾ പ്രൂണിങ് ആരംഭിച്ചിരിക്കുന്നത്. GDR ROSE: ഊട്ടി റോസ് ഗാർഡനിലെ റോസ് ചെടികൾ കവാത്ത് ചെയ്യുന്നതിനുള്ള പണികൾ ഡി.ആർ.ഒ കീർത്തി പ്രിയദർശിനി തുടങ്ങിവെക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.