ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തു

ഗൂഡല്ലൂർ: ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന വാഹനത്തിൽനിന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തു. ഗൂഡലൂരിലെ ഗ്യാസ് സിലിണ്ടർ വിതരണ കമ്പനി നെലാക്കോട്ട പഞ്ചായത്ത് പരിസരത്ത് സിലിണ്ടറുകൾ എത്തിച്ച് പണവുമായി മടങ്ങിവരവെ ദേവർഷോല എട്ടാം മൈൽ ഭാഗത്ത് വാഹനം എത്തിയപ്പോൾ ഇലക്ഷൻ ​ൈഫ്ലയിങ്​ സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി അന്നത്തെ കലക്ഷൻ തുകയായ 67,000 രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച തുകയേക്കാൾ കൂടുതലാണെന്നു കാണിച്ച് പിടിച്ചെടുത്ത തുക ദേവർഷോല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറി. ഗ്യാസ് സിലിണ്ടറുകൾ വിറ്റതിന്റെയും പണം കൈപ്പറ്റിയതിന്റെയും തെളിവുകൾ കാണിച്ചിട്ടും പണം പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുംവരെ ഇത്രയും കൂടുതൽ തുകയുമായി വരാതിരിക്കുകയാണ് നല്ലത് എന്നാണത്രേ ഉദ്യോഗസ്ഥരുടെ ഉപദേശം. അതേസമയം, ഇത്തരം ഒരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് സിലിണ്ടർ വിതരണം ചെയ്യാൻ കഴിയില്ലെന്നും ഏജൻസി വ്യക്തമാക്കി. ഇവിടെ മണ്ണെണ്ണയും വിറകും ഒന്നും ലഭ്യമാവാത്ത സ്ഥിതിയാണുള്ളത്. അതിനാൽതന്നെ ഗ്യാസ് സിലിണ്ടറുകളെ ആശ്രയിച്ചാണ് വീട്ടമ്മമാർ കഴിയുന്നത്. സിലിണ്ടർ വിതരണം വൈകുമെന്ന വിവരം ഗ്യാസ് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.