ഗൂഡല്ലൂര്‍: ശിഹാബ് തങ്ങള്‍ സൻെറര്‍ ഫോര്‍ ഹ്യുമാനിറ്റി പാലിയേറ്റിവ് ഹോം കെയറിൻെറ ഗൂഡല്ലൂർ യൂനിറ്റിൻെറ ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് നീലഗിരി ചാപ്റ്റർ ചെയർമാൻ കെ.പി. മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. നിലവില്‍ കർണാടകയിലെ കൂര്‍ഗിലും ബംഗളൂരുവിലും യൂനിറ്റുണ്ട്. എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയര്‍ ഡയറക്ടര്‍ ഡോ.എം.എ. അമീറലി പ്രവർത്തനരീതി വിവരിച്ചു. വി. കമ്മുഹാജിയുടെ സ്മരണക്കായി അദ്ദേഹത്തിൻെറ കുടുംബം നല്കുന്ന പാലിയേറ്റിവ് ഹോം കെയര്‍ വാഹനത്തിൻെറ താക്കോൽ എരുമാട് നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്ഥാപകൻ ഡോ.വി.കെ. അബ്ദുൽ നാസർ ഹാജി തങ്ങൾക്ക് കൈമാറി. യൂനിറ്റ് പ്രവർത്തനത്തിലേക്കുള്ള ആദ്യസംഭാവന കെ.പി. മുഹമ്മദ് ഹാജി തങ്ങൾക്ക് കൈമാറി. അഡ്വ. പൊൻ ജയശീലന്‍ എം.എല്‍.എ, മുന്‍ എം.പിയും തമിഴ്നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ എം. അബ്ദുറഹ്മാന്, മുന്‍ എം.എല്‍.എ അഡ്വ.എം. ദ്രാവിഡമണി, മുന്‍ എം.എല്‍.എയും തമിഴ്നാട് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ കെ.എ.എം. മുഹമ്മദ് അബൂബക്കര്‍, എം. പാണ്ഡ്യരാജ്, കെ. സഹദേവൻ, കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച്. സൻെറര്‍ ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, ഗൂഡല്ലൂർ ആർ.ഡി.ഒ ശരവണ കണ്ണൻ, ബി.എം.ഒ ഡോ. കതിരവൻ എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി ഭാരവാഹികളും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഭാരവാഹികളും യൂനിറ്റ് പ്രവർത്തകരും നേതൃത്വം നൽകി. GDR STCH: ശിഹാബ് തങ്ങൾ പാലിയേറ്റിവ് കെയർ യൂനിറ്റിൻെറ ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.