നന്മമരമായി മുസ്തഫ

നന്മമരമായി മുസ്തഫയാചകർക്കും നിർധനർക്കും സൗജന്യ ഭക്ഷണംപുൽപള്ളി: തെരുവിൽ അലഞ്ഞുനടക്കുന്നവർക്കും നിർധന രോഗികൾക്കുമെല്ലാം സൗജന്യമായി ഭക്ഷണം നൽകി പുൽപള്ളിയിലെ ഹോട്ടലുടമ മുസ്​തഫ. ആരോരുമില്ലാത്തവർക്ക് ഒരുനേരത്തെ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്ന ഈ ലോക്ഡൗൺ കാലത്ത് മുസ്​തഫയുടെ സേവനം ഏറെ മാതൃകാപരമാണ്. 10 വർഷത്തോളമായി പുൽപള്ളി ഗവ. ആശുപത്രിക്ക് മുന്നിൽ ഹോട്ടൽ നടത്തുകയാണ് മുസ്​തഫ. കഴിഞ്ഞ ലോക്ഡൗൺ കാലത്തും പാവപ്പെട്ടവർക്ക് താങ്ങും തണലുമായിരുന്നു. പൊലീസ്​ സ്​റ്റേഷനിലേക്കടക്കം ചായയും മറ്റും കൃത്യമായി എത്തിച്ചുകൊടുത്തിരുന്നു. നല്ല മനസ്സിന് ജില്ല പൊലീസ്​ മേധാവി അനുമോദന പത്രം നൽകിയിരുന്നു. പാവപ്പെട്ടവരുടെ ദുരിതം എന്താണെന്ന് അറിയാവുന്നതുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാകുന്നതെന്ന് മുസ്തഫ പറയുന്നു. ലോക്ഡൗൺ തുടങ്ങിയതുമുതൽ ആശുപത്രിയിൽ എത്തുന്ന നിർധന രോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. SATWDL12മുസ്തഫ ഹോട്ടലിൽ പി.പി.ഇ കിറ്റും മാസ്ക്കും നൽകിപുൽപള്ളി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡി.വൈ.എഫ്.ഐ പുൽപള്ളി അത്തിക്കുനി യൂനിറ്റ് പ്രവർത്തകർ ഓക്സിമീറ്റർ വാങ്ങാനാവശ്യമായ തുക, പി.പി.ഇ കിറ്റ്, മാസ്ക്കുകൾ, ഗ്ലൗസ്​, സാനിറ്റൈസർ എന്നിവ പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം സുമ ബിനേഷ്, അജ്നാസ്​, ഷെഫീഖ്, ബിന്ദു, സി.കെ. ഷിബു എന്നിവർ പങ്കെടുത്തു. കോവിഡ് ആശുപത്രി സൗകര്യങ്ങള്‍: ജില്ലയിലെ സ്ഥിതി വിവരംകോവിഡ് ആശുപത്രികള്‍ -12ആകെ കിടക്കകൾ -1067ആക്ടിവ് കേസുകള്‍ -369ശേഷിക്കുന്ന കിടക്കകൾ -691ഐ.സി.യു കിടക്കകൾ ആകെ -116ഉപയോഗത്തില്‍ -69ബാക്കി -47വൻെറിലേറ്ററുകള്‍ആകെ -44ഉപയോഗത്തില്‍ -29ബാക്കി -15ഓക്സിജന്‍ സപ്പോര്‍ട്ടുള്ള രോഗികള്‍ -142സി.എഫ്.എല്‍.ടി.സികള്‍ (7)ആകെ കിടക്കകള്‍ -800ആക്ടിവ് കേസുകള്‍ -503ശേഷിക്കുന്ന കിടക്കകൾ -277സി.എസ്.എല്‍.ടി.സികള്‍ (3)ആകെ കിടക്കകള്‍ -235ആക്ടിവ് കേസുകള്‍ -82ശേഷിക്കുന്ന കിടക്കകള്‍ -149ടെസ്​റ്റ് പോസിറ്റിവിറ്റി നിരക്ക് തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍(ഒരാഴ്ചത്തെ ശരാശരി)തവിഞ്ഞാല്‍ (22.26), തൊണ്ടര്‍നാട് (30.08), തിരുനെല്ലി (15.36), മാനന്തവാടി മുനിസിപ്പാലിറ്റി (24.61), എടവക (26.66), വെള്ളമുണ്ട (33.5), പടിഞ്ഞാറത്തറ (22.96), കോട്ടത്തറ (25.43), തരിയോട് (23.53), പനമരം (30.39), പുല്‍പള്ളി (14.17), മുള്ളന്‍കൊല്ലി (27.14), പൂതാടി (18.81), കണിയാമ്പറ്റ (21.58), മീനങ്ങാടി (23.42), മുട്ടില്‍ (27.26), കല്‍പറ്റ മുനിസിപ്പാലിറ്റി (21.97), വെങ്ങപ്പള്ളി (22.36), പൊഴുതന (23.32), വൈത്തിരി (16), മേപ്പാടി (23.63), മൂപ്പൈനാട് (26.01), അമ്പലവയല്‍ (25.96), നെന്മേനി (31.14), നൂല്‍പ്പുഴ (23.16), സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി (22.5).ആക്ടിവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:സുല്‍ത്താന്‍ ബത്തേരി -1241കല്‍പറ്റ -1046മേപ്പാടി -846നെന്മേനി -813അമ്പലവയല്‍ -811ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്‌ നിരക്ക്സുല്‍ത്താന്‍ ബത്തേരി -16കല്‍പറ്റ -9നെന്മേനി -7മാനന്തവാടി -7ആക്ടിവ് ക്ലസ്​റ്ററുകള്‍ -28കണ്ടെയ്ൻമൻെറ് സോണുകള്‍ -319ജില്ലയിലെ പട്ടികവര്‍ഗ പോസിറ്റിവ് കേസുകള്‍ആകെ -3187ആക്ടിവ് കേസുകള്‍ -1525മരണം -4നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചുകൽപറ്റ: ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍, ദ്വിതീയ ചികിത്സ കേന്ദ്രങ്ങള്‍, ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇതരസംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന വയനാട് സ്വദേശികളായ കര്‍ഷകര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് യാത്രാ പാസ് അനുവദിക്കുന്നതിനുമുള്ള ജില്ലതല നോഡല്‍ ഓഫിസറായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഷാമിന്‍ സെബാസ്​റ്റ്യനെ കലക്ടര്‍ ഡോ. അദീല അബ്​ദുല്ല നിയമിച്ചു. പട്ടികവര്‍ഗ വിഭാഗക്കാരുടെ വാക്സിനേഷന്‍, ക്വാറൻറീന്‍ സൗകര്യങ്ങള്‍, ചികിത്സ, ഭക്ഷണ വിതരണം, ഇതര സൗകര്യങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനായുള്ള ജില്ലതല നോഡല്‍ ഓഫിസറായി ജില്ല പ്ലാനിങ് ഓഫിസര്‍ സുഭദ്ര നായരെയും നിയമിച്ചു.കാലവര്‍ഷം: അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് മാര്‍ഗരേഖകൽപറ്റ: കാലവര്‍ഷം ശക്തമാകാനിരിക്കെ ജില്ലയില്‍ പൊതുനിരത്തുകളിലും സ്വകാര്യ ഭൂമികളിലുമുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ ജില്ല ദുരന്ത നിവാരണ നിയമപ്രകാരം കലക്ടര്‍ ഡോ. അദീല അബ്​ദുല്ല നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡൻറ് ചെയര്‍പേഴ്‌സനായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫിസര്‍, വനം വകുപ്പ് റേഞ്ച് ഓഫിസര്‍ അംഗങ്ങളുമായ കമ്മിറ്റി ഇതിനായി രൂപവത്കരിക്കണം. പൊതുസ്ഥലങ്ങളില്‍ അപകട ഭീഷണിയുയര്‍ത്തിനില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ മുറിച്ച് നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ സ്ഥലത്തി​ൻെറ ഉടമസ്ഥാവകാശം നിക്ഷിപ്തമായിരിക്കുന്ന വകുപ്പിന് നിര്‍ദേശം നല്‍കണം. നിര്‍ദേശം ലഭിച്ചിട്ടും മുറിച്ചുമാറ്റാത്ത മരം മൂലം പിന്നീടുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും. പൊതുനിരത്തുകളുടെ അരികില്‍ അപകട ഭീഷണിയിലുള്ള മരങ്ങള്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മുറിച്ചുമാറ്റണം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കുകയും ഇല്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സെക്രട്ടറി സ്വകാര്യ വ്യക്തിയുടെ പക്കല്‍നിന്നു ചെലവ് ഈടാക്കി തുക തനത് ഫണ്ടിലേക്ക് വകയിരുത്തുകയും ചെയ്യണം. വനം വകുപ്പില്‍നിന്നു വിലനിര്‍ണയം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നപക്ഷം അപകട ഭീഷണി കണക്കിലെടുത്ത് മരങ്ങള്‍, ചില്ലകള്‍ മുറിച്ച് വില നിര്‍ണയിക്കുന്നതിനായി സൂക്ഷിക്കേണ്ടതും വില ലഭിക്കുന്നതിനനുസരിച്ച് ലേല നടപടികള്‍ സ്വീകരിച്ച് സര്‍ക്കാറിലേക്ക് തുക വകയിരുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.