ഗുഡല്ലൂർ: ബഫർ സോൺ, നിർമാണ പ്രവൃത്തികൾക്കുള്ള അനുമതി നിഷേധം തുടങ്ങി നിരവധി കാര്യങ്ങളാൽ പ്രയാസപ്പെടുന്ന നീലഗിരിക്കും പ്രത്യേകിച്ച് ഗൂഡല്ലൂർ മണ്ഡലത്തിനും വേണ്ടി എല്ലാവരും ഒത്തൊരുമിക്കണമെന്ന് എസ്.കെ.എസ് എസ്.എഫ് നീലഗിരി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ഇ മെയിൽ മുഖേന പരാതി ബോധിപ്പിക്കാനുള്ള കാമ്പയിൻ എല്ലാവരും വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം സുലൈമാൻ ഫസ്റ്റ് മൈൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഹനീഫ ഫൈസി അധ്യക്ഷത വഹിച്ചു. സലീം ഫൈസി, ഹാശിം വാഫി, നിഷാദ് അലി, മുശ്താഖ്, അക്ബർ, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. ജില്ല സെക്രട്ടറി അൻവർ ദാരിമി സ്വാഗതവും വർക്കിങ് സെക്രട്ടറി നൗഫൽ ദാരിമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.